ന്യൂഡല്‍ഹി: എന്‍ഫീല്‍ഡ് ആക്സസറീസിനായി ഇനി കാത്തിരിക്കേണ്ട. ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡും ഇ കൊമേഴ്സ് കമ്പനിയുമായ ഫ്ളിപ്കാര്‍ട്ടും കൈകോര്‍ക്കുന്നു. എന്‍ഫീല്‍ഡ് ആക്സസറീസും ബ്രാന്‍ഡഡ് ഗിയറുകളും ഇനിമുതല്‍ ഫ്ളിപ്കാര്‍ട്ടിലൂടെ വാങ്ങിക്കാം.
നിലവില്‍ കമ്പനിയുടെ ഓണ്‍ലൈന്‍ സ്റ്റോറുകളിലൂടേയും ന്യൂഡല്‍ഹി, മുംബൈ, ബെംഗളൂര്, ചണ്ഡീഗഡ്, അമൃത്സര്‍, പൂനെ എന്നീ നഗരങ്ങളിലെ എക്സ്ക്ലൂസീവ് സ്റ്റോറുകളിലൂടെയുമാണ് വില്‍പ്പന നടത്തിയിരുന്നത്.ഇതാദ്യമായാണ് എന്‍ഫീല്‍ഡ് തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ വില്ക്കാന് മറ്റൊരു കമ്പനിയുമായി ധാരണയിലെത്തുന്നത്.

ഉപഭോക്താക്കളുടെ വാങ്ങല്‍ രീതി മാറുന്ന സാഹചര്യത്തിലാണ് ഫ്ളിപ്കാര്‍ട്ടുമായി സഹകരിക്കാന്‍ തീരുമാനിച്ചതെന്നാണ് എന്‍ഫീല്‍ഡ് ബിസിനസ് തലവന്‍ സാമ്രാട്ട് സോം പറഞ്ഞത്.
പുതിയ 100 ഓണ്‍ലൈന്‍ സ്റ്റോറുകള്‍ കൂടി ആരംഭിക്കും. നിലവില്‍ 350 നഗരങ്ങളിലായി 550 ഡീലേഴ്സ് ആണ് എന്‍ഫീല്‍ഡിനുള്ളത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഇലക്ട്രോണിക് സിറ്റി ഫ്ലൈഓവർ യാത്രക്കാർ ശ്രദ്ധിക്കുക; ഇന്ന് മുതൽ വൻ ഗതാഗത നിയന്ത്രണം, അറിയേണ്ടതെല്ലാം

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
