ഇനി യാത്രയിലെ ബുദ്ധിമുട്ടുകള്‍ കുറയും.വിമാന കമ്പനികള്‍ക്ക് കര്‍ശന മാര്‍ഗ നിര്‍ദേശങ്ങളുമായി സൗദി വ്യോമയാന മന്ത്രാലയം. വിമാനം വൈകിയാലും ലഗേജുകള്‍ നഷ്ടമായാലും യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കണം എന്നതടക്കമുള്ള മാര്‍ഗനിര്‍ദേശങ്ങളാണ് സൗദി വ്യോമയാന മന്ത്രാലയം ഇറക്കിയിരിക്കുന്നത്.
ഓഗസ്റ്റ് 11 മുതല്‍ നിബന്ധനകള്‍ പ്രാബല്യത്തില്‍ വരും. വ്യോമയാന മന്ത്രാലയം രൂപം നല്കിയ പുതിയ നിബന്ധനകള്‍ അടങ്ങിയ മാര്‍ഗനിര്‍ദേശ രേഖകള്‍ക്ക് , സിവില്‍ ഏവിയേഷന്‍ ജനറല്‍ അതോറിറ്റി തലവന്‍ കൂടിയായ ഗതാഗത മന്ത്രി സുലൈമാന്‍ അല്‍ ഹംദാന്‍ അംഗീകാരം നല്കി.
വിമാനം വൈകിയാല്‍ താമസസൗകര്യം
വിമാനകമ്പനിയുടെ പിഴവുമൂലം വിമാനം ആറു മണിക്കൂറിലധികം വൈകിയാല്‍ , അടുത്ത വിമാനം യാത്രക്ക് തയ്യാറാകുന്നത് വരെ എല്ലാ യാത്രക്കാര്‍ക്കും താമസ സൗകര്യം നല്‍കണം ,ഓരോ യാത്രക്കാരനും 370 റിയാല്‍( ഏകദേശം 6,500 രൂപ) വീതം വിമാന കമ്പനികള്‍ നല്‍കണം.
കാത്തിരിക്കാന്‍ നിര്‍ബന്ധിതരാകുന്ന യാത്രക്കാര്‍ക്ക് ആദ്യ മണിക്കൂര്‍ പിന്നിടുമ്പോള്‍ കുടിക്കാന്‍ ശീതള പാനീയം നല്‍കണം, മൂന്നു മണിക്കൂറിലധികം കാത്തിരിക്കേണ്ടി വരുന്ന യാത്രക്കാര്‍ക്ക് ഭക്ഷണം നല്‍കണം തുടങ്ങിയ നിബന്ധനകളാണ് വ്യോമയാന മന്ത്രാലയം ഇറക്കിയിരിക്കുന്നത്.
വിമാനം വൈകിയാല്‍ നഷ്ടപരിഹാരം
വിമാനക്കമ്പനിയുടെ തെറ്റ് കാരണം വിമാനം വൈകിയാല്‍ ഓരോ യാത്രക്കാരനും 370 റിയാല്‍ (ഏകദേശം 6,500 രൂപ) വീതം കമ്പനികള്‍ നല്‍കണം.
ലഗേജ് നഷ്ടപ്പെട്ടാല്‍ നഷ്ടപരിഹാരം
വിമാന കമ്പനിയുടെ പിഴവുമൂലം ലഗേജുകള്‍ നഷ്ടമാകുന്ന യാത്രക്കാര്‍ക്ക് വിമാന കമ്പനി നഷ്ടപരിഹാരം നല്‍കേണ്ടി വരും. ആഭ്യന്തര യാത്രക്കാരനാണെങ്കില്‍ 1,700 റിയാലും (ഏകദേശം 30,000 രൂപ ) , രാജ്യാന്തര യാത്രക്കാരനാണെങ്കില്‍ 2,800 റിയാലും (ഏകദേശം 50,000 രൂപ ) നല്‍കണമെന്നാണ് മാര്‍ഗനിര്‍ദേശ രേഖയില്‍ നിഷ്കര്‍ഷിക്കുന്നത്. പരമാവധി 5,900 റിയാല്‍ (ഏകദേശം 106,000 രൂപ )വരെ നഷ്ടപരിഹാരം ലഭിക്കും.
സര്‍വീസ് റദ്ദാക്കിയാല്‍
മുന്‍കൂട്ടി നിശ്ചയിച്ച സര്‍വീസുകള്‍ റദ്ദാക്കുകയാണെങ്കില്‍ 21 ദിവസം മുന്‍പേ യാത്രക്കാരെ ആ വിവരം അറിയിച്ചിരിക്കണം .വികലാംഗര്‍ക്ക് നിശ്ചയിച്ച സേവനങ്ങള്‍ നിഷേധിക്കപ്പെട്ടാല്‍ ടിക്കറ്റ് നിരക്കിന്റെ രണ്ടിരട്ടി പിഴ ഒടുക്കണം. യാത്രക്കാര്‍ക്ക് നല്‍കേണ്ടി വരുന്ന നഷ്ടപരിഹാരത്തിന് പുറമേ 10,000 റിയാല്‍ (ഏകദേശം 1,80,000 രൂപ ) മുതല്‍ 25,000 റിയാല്‍(ഏകദേശം 4,50,000 രൂപ ) വരെ വിമാന കമ്പനികള്‍ പിഴയും അടക്കേണ്ടി വരും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
