സിമന്റ് വില കുതിക്കുന്നു

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊച്ചി: സംസ്ഥാനത്ത് സിമന്റ് വില കുതിച്ചുയര്‍ന്നതോടെ നിര്‍മ്മാണ മേഖല പ്രതിസന്ധിയിലായി. നിലവില്‍ സിമന്റിന് ഏറ്റവും ഉയര്‍ന്ന വില നല്‍കേണ്ടിവരുന്ന സംസ്ഥാനം കേരളമാണ്.

തൊട്ടടുത്ത സംസ്ഥാനങ്ങളെക്കാള്‍ ഇരട്ടിയാണ് കേരളത്തിലെ വില. കേരളത്തില്‍ 50 കിലോ സിമന്റ് പാക്കറ്റിന് മിക്ക കമ്പനികളും ഈടാക്കുന്നത് 410 മുതല്‍ 430 രൂപവരെയാണ്. 2014ല്‍ 255 രൂപയുണ്ടായിരുന്ന സ്ഥാനത്തുനിന്നാണ് ഈ കുതിച്ചുകയറ്റം. തമിഴ്‌നാടില്‍ 50 കിലോ സിമന്റിന് 190 രൂപയാണ് വില.

സിമന്റ് വില കുതിക്കുന്നു


സിമന്റ് വില വര്‍ധനക്ക് കാരണമെന്തെന്ന് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഇപ്പോഴും വ്യക്തമായ ധാരണയൊന്നുമില്ല. അസംസ്‌കൃത വസ്തുക്കളുടെ ഇപ്പോഴത്തെ വില പരിശോധിച്ചാല്‍ ഒരു ബാഗ് സിമന്റ് ഉല്‍പാദിപ്പിക്കാന്‍ 165-170 രൂപയാണ് ചെലവ് വരിക.സാധാരണ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കൂടുന്ന വേനല്‍ക്കാലത്ത് വില കൂടുകയും മഴക്കാലത്ത് സിമന്റിന് വില കുറയുകയും ചെയ്യാറുണ്ട്.

വിലയിലെ അനിശ്ചിതത്വം കാരണം പുതിയ പദ്ധതികള്‍ പ്രഖ്യാപിക്കാന്‍ കെട്ടിട നിര്‍മാതാക്കള്‍ മടിക്കുകയാണ്. വീടുകളുടെയും മറ്റും നിര്‍മാണ കരാര്‍ ഏറ്റെടുത്ത് നടത്തുന്നവരും പ്രതിസന്ധിയിലായി. നിലവിലെ സിമന്റ് വില അനുസരിച്ച് കരാര്‍ ഏറ്റെടുത്താല്‍, കരാറുകാരന്‍ ആറുമാസംകൊണ്ട് കടക്കാരനാവുമെന്നതാണ് സ്ഥിതി. സര്‍ക്കാര്‍ ഇടപെട്ട് സിമന്റ് വില ഏകീകരിച്ചാലേ നിലവിലെ പ്രതിസന്ധിക്ക് പരിഹാരം ആവൂ എന്നാണ് നിര്‍മ്മാണ മേഖലയിലുള്ളവര്‍ പറയുന്നത്.

<strong>ഫ്രീഡം 251 കിട്ടിയോ ?</strong>ഫ്രീഡം 251 കിട്ടിയോ ?

English summary

High cement prices in Kerala worry contractors

Contractors are concerned over the increase in price of cement in Kerala which currently ranges between Rs 420 and Rs 430 for a 50 kg sack, while the same is being supplied to large builders and neighbouring states like Tamil Nadu at Rs 120 to Rs 140.
Story first published: Tuesday, July 12, 2016, 17:13 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X