ന്യൂഡല്‍ഹി: രാജധാനിയിലെ സെക്കന്‍ഡ് ക്ലാസ് എ.സി നിരക്കില്‍ എയര്‍ ഇന്ത്യ വിമാനത്തില്‍ യാത്ര ചെയ്യാവുന്ന പദ്ധതി കൂടുതല്‍ റൂട്ടുകളിലേക്ക് വ്യാപിപ്പിക്കുന്നു.
ഡല്‍ഹി-റാഞ്ചി,ഡല്‍ഹി-അഹമ്മദാബാദ്,ഡല്‍ഹി-ഹൈദരാബാദ്,ഡല്‍ഹി-ഭുവനേശ്വര്‍,ഡല്‍ഹി-ഗോവ,ഡല്‍ഹി-പട്ന,ഡല്‍ഹി-റായ്പൂര്‍ തുടങ്ങിയ ഏഴു പുതിയ റൂട്ടുകളിലാണ് രാജധാനി സെക്കന്‍ഡ് എ.സി നിരക്കില്‍ ഇനി എയര്‍ ഇന്ത്യയില്‍ യാത്രചെയ്യാനാകുക.യാത്രക്കാരുടെ പ്രതികരണത്തിന് അനുസൃതമായി ഇനിയും കൂടുതല്‍ റൂട്ടുകളിലേക്ക് ഇത് വ്യാപിപ്പിക്കുമെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ പറഞ്ഞു.

ആദ്യം ഡല്‍ഹി-ചെന്നൈ,ഡല്‍ഹി-കൊല്‍ക്കത്ത,ഡല്‍ഹി-ബെംഗളൂരു, ഡല്‍ഹി-മുംബൈ എന്നീ മെട്രോ റൂട്ടുകളിലാണ് ഈ പദ്ധതി ആദ്യം പ്രഖ്യാപിച്ചത്. ഡല്‍ഹിയില്‍ നിന്ന് റാഞ്ചിയിലേക്ക് 2770 രൂപയാണ് ടിക്കറ്റ് നിരക്ക്. അഹമ്മദാബാദിലേക്ക് 2270 ഉം ഹൈദരബാദിലേക്ക് 3275 ഉം ഭുവനേശ്വറിലേക്ക് 3475, ഗോവയിലേക്ക് 3665, പട്നയിലേക്ക് 2315, റായ്പൂരിലേക്ക് 2240 രൂപ എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്.
വിമാനം പുറപ്പെടുന്നതിന് നാലു മണിക്കൂര്‍ മുമ്പാണ് ഈ നിരക്കില്‍ ടിക്കറ്റ് ലഭ്യമാകുക. എയര്‍പ്പോര്‍ട്ട് ബുക്കിംങ് ഓഫീസുകള്‍ വഴിയും കോള്‍ സെന്റര്‍, വെബ്സൈറ്റ് വഴിയും ടിക്കറ്റ് ലഭ്യമാകും. പുതിയ പദ്ധതിയിലൂടെ അധികവരുമാനം മാത്രമല്ല ലക്ഷ്യമിടുന്നതെന്നും ഒഴിഞ്ഞ സീറ്റുകളുമായി വിമാനം പറക്കുന്നത് ഒഴിവാക്കാനും കൂടിയാണെന്ന് എയര്‍ ഇന്ത്യാ മനേജിങ് ഡയറക്ടര്‍ അശ്വനി ലോഹാനി പറഞ്ഞു.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം



Click it and Unblock the Notifications