പേരുമാറ്റി നിരത്തില്‍ താരമായി ടിയാഗോ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുംബൈ:സിക്ക എന്ന പേരുമാറ്റി ടിയാഗോ ആയ ടാറ്റയുടെ പുതിയ ഹാച്ച്ബാക്ക് റോഡില്‍ താരമാവുകയാണ്. മാരുതി സെലേറിയോ, ഹ്യുണ്ടായി ഗ്രാന്‍ഡ് ഐ10, ഷെവര്‍ലെ ബീറ്റ് എന്നിവയാണ് ടിയാഗോയുടെ പ്രധാന എതിരാളികള്‍.

 

1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനിലും 1.05 ലിറ്റര്‍ സിആര്‍4 ഡീസല്‍ എന്‍ജിനിലുമാണ് ടിയാഗോ
നിരത്തിലെത്തുന്നത്. 1050 സിസി ഡീസല്‍ എന്‍ജിനില്‍ 69 ബിഎച്ച്പി കരുത്തും 140 എന്‍എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നുണ്ട്. 1200 സിസി പെട്രോള്‍ എന്‍ജിനില്‍ 84 ബിഎച്ച്പി കരുത്തും 114 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു.

 
പേരുമാറ്റി നിരത്തില്‍ താരമായി ടിയാഗോ

ആഡംബര വാഹനങ്ങള്‍ക്കു സമാനമായി ഡ്രൈവിംഗ് മോഡുകള്‍ ക്രമീകരിക്കാനുള്ള സൗകര്യമുണ്ട്. ഇക്കോ മോഡ്, സിറ്റി മോഡ് വണ്‍ടച്ച് സംവിധാനത്തിലൂടെ മാറ്റാന്‍ സാധിക്കുന്നു. വലുപ്പമേറിയ ബമ്പറും മധ്യഭാഗത്തെ ഗ്രില്ലുമാണ് ടിയാഗോയ്ക്കുള്ളത്. വിശാലമായ കാബിന്‍ സ്‌പേസാണ് മുഖ്യ ആകര്‍ഷണം.

പെട്രോള്‍, ഡീസല്‍ മോഡലുകളിലായി ഏഴു നിറങ്ങളും 18 വേരിയന്റുകളുമാണ് ടിയാഗോയ്ക്കുള്ളത്. 3.4 മുതല്‍ 5.7 ലക്ഷം രൂപ വരെയാണ് എക്‌സ് ഷോറും വില.ഡീസല്‍ മോഡലുകള്‍ക്ക് 23.28 കിലോമീറ്ററും പെട്രോള്‍ മോഡലിന് 19.24 കിലോമീറ്ററും മൈലേജാണ് വാഹനത്തിന് കമ്പനി അവകാശപ്പെടുന്നത്.

<strong>വിപണിയിലേക്ക് ടൊയോട്ടയുടെ റഷ്</strong>വിപണിയിലേക്ക് ടൊയോട്ടയുടെ റഷ്

English summary

Tata Tiago Is Now the Best Selling Car Of Tata Motors

The Tata Tiago's design and features are the talking point which has helped it garner a better response in terms of sales. The petrol variant has been one of the key drivers for the sales.
Story first published: Tuesday, July 12, 2016, 10:02 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X