മുംബൈ: ആദ്യ വാര്‍ഷികത്തോടനുബന്ധിച്ചു കോംപാക്ട് എസ്.യു.വി ക്രേറ്റയുടെ സ്പെഷ്യല്‍ എഡിഷനുമായി ഹ്യുണ്ടായ് രംഗത്ത്. കഴിഞ്ഞ ആഴ്ച രാജ്യാന്തര ബാഡ്മിറ്റന്‍ താരം സൈന നെഹ്വാളിനു ക്രേറ്റയുടെ വാര്‍ഷിക പതിപ്പ് കമ്പനി സമ്മാനിച്ചിരുന്നു.
ഹ്യുണ്ടായിയുടെ ഏറ്റവും ജനപ്രീതിയാര്‍ജിച്ച മോഡലായ ക്രേറ്റ കഴിഞ്ഞ ജൂലൈയിലാണ് ഇന്ത്യന്‍ വിപണിയിലെത്തിയത്. വില്‍പ്പനയ്ക്കെത്തിയ വിദേശ വിപണികളിലെല്ലാം മികച്ച വരവേല്‍പ്പാണു ക്രേറ്റ നേടിയത്. സാങ്കേതികതയില്‍ വലിയ മാറ്റമൊന്നുമില്ലാതെയാവും ക്രേറ്റ ആനിവേഴ്സറി എഡിഷനും എത്തുക.

വാഹനം ലഭ്യമാകാനുള്ള കാത്തിരിപ്പ് രണ്ടു മാസത്തില്‍ താഴെയെത്തിക്കാനായി ക്രേറ്റയുടെ ഉല്‍പ്പാദനം വര്‍ധിപ്പിക്കാനും കമ്പനി തീരുമാനിച്ചിട്ടുണ്ട്.പ്രതിമാസ ഉല്‍പ്പാദനം ജൂണോടെ 13,000 യൂണിറ്റായി ഹ്യുണ്ടായ് ഉയര്‍ത്തിയിരുന്നു. ഇതില്‍ 10,000 യൂണിറ്റ് ആഭ്യന്തര വിപണിയിലും ബാക്കി വിദേശ വിപണികളിലും വില്‍പ്പനയ്ക്കെത്തിക്കാനാണു കമ്പനിയുടെ നീക്കം.
ലോകവ്യാപകമായി 77ഓളം രാജ്യങ്ങളിലേക്കാണു ഹ്യുണ്ടായ് ഇന്ത്യയില്‍ നിര്‍മ്മിച്ച ക്രേറ്റ കയറ്റുമതി ചെയ്യുന്നത്. തുടക്കത്തില്‍ പ്രതിമാസം 6,000 യൂണിറ്റ് വീതമാണു ഹ്യുണ്ടായ് ഉല്‍പ്പാദിപ്പിച്ചിരുന്നത്. തുടര്‍ന്നു മാസം 10,000 യൂണിറ്റായി ക്രേറ്റയുടെ ഉല്‍പ്പാദനം ഉയര്‍ത്തി. ഇതില്‍ ഏഴായിരത്തോളം ക്രേറ്റ ആഭ്യന്തര വിപണിയിലും ബാക്കി കയറ്റുമതിക്കും നീക്കിവച്ചിരിക്കുന്നു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഇലക്ട്രോണിക് സിറ്റി ഫ്ലൈഓവർ യാത്രക്കാർ ശ്രദ്ധിക്കുക; ഇന്ന് മുതൽ വൻ ഗതാഗത നിയന്ത്രണം, അറിയേണ്ടതെല്ലാം

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
