ന്യൂഡല്‍ഹി: യാത്ര ചെയ്യുമ്പോള്‍ ഇനി ഹാന്‍ഡ് ബാഗിന്റെ എണ്ണം കൂട്ടണ്ട. നിശ്ചിത ഭാരത്തില്ക്കൂടുതലുള്ള ഹാന്‍ഡ് ബാഗുകളുമായി സഞ്ചരിക്കുന്നവരില്നിന്ന് 900 രൂപ ഈടാക്കാന്‍ ജെറ്റ് എയര്‍വേസ് തീരുമാനിച്ചു.
ലാപ്ടോപ്പിനും സ്ത്രീകളുടെ പഴ്സിനും അധിക ചാര്‍ജുണ്ടാവില്ല.
എത്ര ഭാരമാവാം
ജെറ്റ് എയര്‍വേസിന്റെ പുതിയ നിബന്ധന പ്രകാരം യാത്ര ചെയ്യുന്ന ക്ലാസ് അനുസരിച്ച് ഏഴ് മുതല്‍ പത്ത് കിലോഗ്രാം വരെ ഭാരമുള്ള ഹാന്‍ഡ് ബാഗുകള്‍ മാത്രമേ കൊണ്ട്പോകാന്‍ കഴിയുകയുള്ളൂ.
ആദ്യം 6 നഗരങ്ങളില്‍
വെള്ളിയാഴ്ച മുതല്‍ ആറ് മെട്രോകളില്‍ ഈ നിയമം നടപ്പാകും.
ജെറ്റിന്റെ പിറകേ മറ്റ് കമ്പനികള്‍
ഒന്നിലേറെ ഹാന്ഡ്ബാഗുകളുമായി യാത്രക്കാര്‍ സഞ്ചരിക്കുന്ന പ്രശ്നം എല്ലാ വിമാനകമ്പനികളും നേരിടുന്നതാണ്. ആ കമ്പനികളും ജെറ്റിന്റെ വഴിയേ നിരക്ക് ഈടാക്കുമെന്നാണ് സൂചന.
ഫ്രീ ചെക്ക ഇന്‍ ലഗേജ്
ഫ്രീ ചെക്ക് ഇന്‍ ലഗേജിന്റെ ഭാരം 20 കിലോയില്‍നിന്ന് 15 കിലോയായി വിമാനക്കമ്പനികള്‍ ചുരുക്കിയിരുന്നു.
എയര്‍ ഏഷ്യയില്‍ ചാര്‍ജ്
രണ്ടുവര്‍ഷം മുമ്പ് സര്‍വീസ് ആരംഭിച്ച എയര്‍ ഏഷ്യ ചെക്ക് ഇന്‍ ബാഗുകള്ക്കൊക്കെ നിരക്കേര്‍പ്പെടുത്താന്‍ തീരുമാനിച്ചിരുന്നു.
സ്റ്റേറേജ് സ്പേസ്
വരുമാനത്തിനല്ല കൂടുതല്‍ ബാഗേജുകളുമായി യാത്ര ചെയ്യുന്ന പ്രവണത ഒഴിവാക്കുന്നതിനാണ് ഈ തീരുമാനമെന്ന് ജെറ്റ് അധികൃതര്‍ വ്യക്തമാക്കി. കൂടുതല്‍ ഹാന്‍ഡ് ബാഗുകളുമായി യാത്രക്കാര്‍ എത്തുമ്പോള്‍ വിമാനത്തിലെ സ്റ്റേറേജ് സ്പേസ് തികയാത്ത അവസ്ഥയാണ്. ഇത് തര്‍ക്കങ്ങള്‍ക്കും ഇടയാക്കുന്നു. ബോര്‍ഡിങ് താമസിക്കാനും കാരണമാകുന്നുവെന്ന് ജെറ്റ് വക്താവ് പറഞ്ഞു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
