ഏറെക്കാത്തിരിക്കുന്ന റിലയന്‍സ് ജിയോ 4ജി സേവനങ്ങള്‍ അടുത്ത മാസം മുതല്‍ ലഭിക്കും. റിലയന്‍സിന്റെ ഉടമസ്ഥതയിലുള്ള ടെലികോം കമ്പനിയുടെ പ്ലാനിന് ഫ്രീഡം എന്നാണ് പേരിടുക.
സ്വാതന്ത്ര്യ ദിനത്തിലാണ് മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ് ജിയോയുടെ 4 ജി സേവനങ്ങള്‍ ഔദ്യോഗികമായി ആരംഭിക്കുക.
ഫ്രീഡം ഓഫറുകള്‍
ഡാറ്റാ ഓഫറുകള്‍,വോയ്സ് ഓഫറുകള്‍ എന്നിവ ഇപ്പോഴുള്ളതിനേക്കാള്‍ 25 ശതമാനം കുറഞ്ഞ നിരക്കില്‍ അവതരിപ്പിക്കാനാണ് പദ്ധതി. 80 രൂപയ്ക്ക് ലഭിക്കുന്ന 1 ജിബി പായ്ക്കിലാണ് സൗജന്യ വോയ്സ് കോള്‍ സൗകര്യം ലഭിക്കുക.
എതിരാളികള്‍
എയര്‍ടെല്‍,വോഡഫോണ്‍,ഐഡിയ സെല്ലുലാര്‍ എന്നിവയായിരിക്കും ജിയോയുടെ എതിരാളികള്‍. ഈ കമ്പനികളുടെ വരുമാനത്തിന്റെ 80 ശതമാനവും വോയ്സ് കോളിലൂടെയാണ് ലഭിക്കുന്നത്.
നമ്പറുകള്‍
സേവനം തുടങ്ങാനിരിക്കുന്ന റിലയന്‍സ് ജിയോ ഇന്‍ഫോകോമിന് ടെലികോം വകുപ്പ് നമ്പറുകള്‍ അനുവദിച്ചു. ജിയോ ഇന്‍ഫോകോമിന് 2.2 കോടി നമ്പരുകളാണ് ആദ്യ ഘട്ടത്തില്‍ അനുവദിച്ചിരിക്കുന്നത്.
ലൈസന്‍സ്
രാജ്യത്തൊട്ടാകെ 4ജി ടെലികോം സേവനം ലഭ്യമാക്കാന്‍ ലൈസന്‍സ് ലഭിച്ചിട്ടുള്ള ഒരേയൊരു കമ്പനിയാണ് റിലയന്‍സ് ജിയോ ഇന്‍ഫോ.കോം.
2ജി,3ജി
യൂണിഫൈഡ് ടെലികോം ലൈസന്‍സും ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഭാവിയില്‍ 2ജി, 3ജി സേവനങ്ങളും അവതരിപ്പിക്കാന്‍ കമ്പനിക്ക് അവസരമുണ്ടായിരിക്കും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
