മുംബൈ: മുകേഷ് അംബാനിയുടെ നേതൃത്വത്തിലുളള റിലയന്‍സ് ജിയോയുടെ ഫോര്‍ ജി സേവനം സ്വാതന്ത്ര്യദിനത്തില്‍ ആരംഭിക്കാനിരിക്കെ ഹാപ്പി അവേഴ്സ് എന്ന പേരില്‍ മൊബൈല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ പുതിയ ഡാറ്റാ പ്ലാനുമായി ഭാരതി എയര്‍ടെല്‍ രംഗത്ത്. ഇതോടെ ടെലികോം സേവനരംഗത്ത് മത്സരം മുറുകുമെന്നുറപ്പായി.
നിശ്ചിതസമയത്ത് വീഡിയോ ഡൗണ്‍ലോഡ് ചെയ്യുന്ന പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് ഉപയോഗിച്ച ഡാറ്റയുടെ പകുതി തിരിച്ചുനല്‍കുന്ന നിലയിലാണ് പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്. പുലര്‍ച്ചെ മൂന്ന് മണി മുതല്‍ അഞ്ചുമണിവരെയുളള രണ്ടുമണിക്കൂര്‍ സമയം ഡൗണ്‍ലോഡ് ചെയ്യുന്നവര്‍ക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക.അതായത് നിര്‍ദിഷ്ട സമയത്ത് 100 എംബി വീഡിയോ ഡൗണ്‍ലോഡ് ചെയ്ത ഉപഭോക്താവിന് 50 എംബി തിരിച്ച് നല്‍കും

നിലവിലെ തങ്ങളുടെ ഉപഭോക്താക്കളെ അതേപോലെ നിലനിര്‍ത്തുന്നതിനൊടൊപ്പം പുതിയ ഉപഭോക്താക്കളെ ആകര്‍ഷിക്കാനും ലക്ഷ്യമിട്ടാണ് പുതിയ ഇളവ് കമ്പനി പ്രഖ്യാപിച്ചത്. പീക്ക് അവറിലെ ഡാറ്റാ ഉപയോഗം കുറച്ച് നെറ്റ്വര്‍ക്കിനെ കൂടുതല്‍ ആയാസമാക്കാനും ഈ പദ്ധതിയിലുടെ കമ്പനി ലക്ഷ്യമിടുന്നുണ്ട്.
ഫീഡം എന്ന പേരിലുളള റിലയന്‍സ് ജിയോ ഫോര്‍ ജി സേവനത്തിന് ആഗസ്റ്റിലാണ് തുടക്കമാവുക.സൗജന്യ വോയ്സ് കോളുകള്‍ക്കൊപ്പം ഇന്റര്‍നെറ്റ് ഡാറ്റ 25 ശതമാനം കുറഞ്ഞ നിരക്കില്‍ അവതരിപ്പിക്കാനാണ് ജിയോ പദ്ധതിയിടുന്നത്. 80 രൂപയ്ക്ക് ലഭിക്കുന്ന ഒരു ജിബി പായ്്ക്കിലാണ് സൗജന്യ വോയ്സ് കോള്‍ സൗകര്യം ലഭിക്കുക. പ്രമുഖ ടെലികോം കമ്പനികളെല്ലാം ഇതോടെ പുതിയ ഓഫറുകളുമായി വിപണി പിടിക്കാനെത്തും എന്നാണ് കരുതുന്നത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
