സ്വര്‍ണാഭരണങ്ങള്‍ വേണ്ട സ്വര്‍ണബോണ്ടില്‍ പണം മുടക്കാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ നാലാംഘട്ട സ്വര്‍ണബോണ്ട് പദ്ധതിക്ക് തിങ്കളാഴ്ച തുടക്കമാകും. ഉല്‍പ്പാദനക്ഷമമല്ലാതെ വീടുകളില്‍ സ്വര്‍ണം സൂക്ഷിക്കുന്നതിന് ബദല്‍ സംവിധാനം ഒരുക്കാന്‍ കഴിഞ്ഞ ബജറ്റിലാണ് കേന്ദ്രസര്‍ക്കാര്‍ സ്വര്‍ണബോണ്ട് പദ്ധതിക്ക് രൂപം നല്‍കിയത്.

സ്വര്‍ണത്തിന്റെ ഇറക്കുമതി തടയുന്നതിനും ജനങ്ങള്‍ സ്വര്‍ണാഭരണങ്ങള്‍ വാങ്ങിക്കൂട്ടുന്നത് ഒഴിവാക്കുന്നതിനും ലക്ഷ്യമിട്ടാണ് സ്വര്‍ണ ബോണ്ട് പദ്ധതി അവതരിപ്പിച്ചത്.

സ്വര്‍ണബോണ്ട് പദ്ധതി

സ്വര്‍ണബോണ്ട് പദ്ധതി

സ്വര്‍ണത്തിന്റെ അതേ മൂല്യത്തില്‍ ബോണ്ടുകള്‍ വാങ്ങാനും നിശ്ചിത പലിശ നേടാനും സാധിക്കുന്ന പദ്ധതിയാണിത്.

ആദായനികുതിയില്ല

ആദായനികുതിയില്ല

ബോണ്ട് തിരിച്ച് നല്‍കുമ്പോള്‍ വ്യക്തികള്‍ക്ക് നല്‍കുന്ന നിര്‍ദിഷ്ട തുകയ്ക്ക് മേല്‍ മൂലധന ആദായനികുതി ചുമത്തുകയില്ലായെന്നതാണ് ഈ പദ്ധതിയുടെ മറ്റൊരു ആകര്‍ഷണീയത.

ജൂലായ് 18 മുതല്‍

ജൂലായ് 18 മുതല്‍

ഈ പദ്ധതിയുടെ നാലാംഘട്ടത്തിനാണ് തിങ്കളാഴ്ച തുടക്കമാകുക. ജൂലായ് 22 വരെ ബോണ്ടുകള്‍ക്കുളള അപേക്ഷകള്‍ സ്വീകരിക്കുമെന്നും, ആഗസ്റ്റ് അഞ്ചിന് ബോണ്ട് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുമെന്നും സര്‍ക്കാര്‍ വ്യത്തങ്ങള്‍ അറിയിച്ചു.

കാലാവധി

കാലാവധി

അഞ്ച് വര്‍ഷം മുതല്‍ ഏഴു വര്‍ഷം വരെയാണ് ഓരോ ബോണ്ടിന്റെയും കാലാവധി.

 

 

എത്ര അളവില്‍ വാങ്ങാം

എത്ര അളവില്‍ വാങ്ങാം

അഞ്ച്, പത്ത്, അന്‍പത്, നൂറ് ഗ്രാമുകളായി തരംതിരിച്ചാണ് സ്വര്‍ണബോണ്ടുകള്‍ അനുവദിക്കുക.

പലിശ

പലിശ

നിക്ഷേപസമയത്തെ സ്വര്‍ണത്തിന്റെ വില കണക്കിലെടുത്താണ് പലിശ നിരക്ക് നിശ്ചയിക്കുക.

നിക്ഷേപത്തിന് പരിധി

നിക്ഷേപത്തിന് പരിധി

ഒരു വര്‍ഷം ഒരു വ്യക്തിക്ക് നിക്ഷേപം നടത്താന്‍ കഴിയുന്ന പരിധിയും സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുണ്ട്. പരമാവധി 500 ഗ്രാം വരെ മാത്രം നിക്ഷേപം നടത്താനേ ഈ പദ്ധതി വഴി സാധിക്കു.

മൂന്നാം ഘട്ടത്തില്‍ നിരാശ

മൂന്നാം ഘട്ടത്തില്‍ നിരാശ

മാര്‍ച്ചില്‍ നടന്ന മൂന്നാംഘട്ട സ്വര്‍ണ ബോണ്ട് പദ്ധതി സര്‍ക്കാരിന് നിരാശയാണ് സമ്മാനിച്ചത്. 1128 കിലോഗ്രാം സ്വര്‍ണത്തിന് തുല്യമായ ബോണ്ടുകള്‍ മാത്രമാണ് നിക്ഷേപകര്‍ വാങ്ങിയത്. 329 കോടി രൂപയാണ് ഇത് വഴി സര്‍ക്കാര്‍ സമാഹരിച്ചത്.

English summary

Sovereign gold bonds next tranche trading to start from Jul 18

Sovereign gold bonds’ next tranche will begin trading on the stock exchange from Monday, providing investors a greater choice to diversify portfolio without the need to buy the metal in physical form.
Story first published: Monday, July 18, 2016, 9:54 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X