ന്യൂഡല്‍ഹി: മാരുതി സുസുകി ഇന്ത്യന്‍ വാഹന വിപണിയില്‍ ആധിപത്യം തുടരുന്നു. ജൂണ്‍ മാസത്തിലെ കണക്കെടുപ്പില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിച്ച പത്ത് കാറുകളില്‍ അഞ്ചെണ്ണവും മാരുതിയുടേത്.
മാരുതിയുടെ ആള്‍ട്ടോ ആണ് ബെസ്റ്റ് സെല്ലിംഗ് മോഡല്‍.മാരുതിയുടെത്തന്നെ ഡിസയറാണ് രണ്ടാമത്. സ്വിഫ്റ്റിനെ പിന്തള്ളി ഹ്യുണ്ടായി ഗ്രാന്‍ഡ് ഐ10 മൂന്നാം സ്ഥാനത്തേക്കെത്തി. സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചേഴ്സ്(എംഎസ്ഐ) പുറത്തുവിട്ട കണക്കനുസരിച്ച് 15,750 ആള്‍ട്ടോ കാറുകളാണ് മാരുതി കഴിഞ്ഞ മാസം വിറ്റഴിച്ചത്.

കഴിഞ്ഞ വര്‍ഷം വിറ്റത് 21,115 ആള്‍ട്ടോ കാറുകളായിരുന്നു. മാരുതിയുടെ കോംപാക്ട് സെഡാന് മോഡലായ സ്വിഫ്റ്റ് ഡിസയര്‍ 13,492 കാറുകളും വില്പന നടത്തി.മൂന്നാം സ്ഥാനത്തായിരുന്ന മാരുതി സിഫ്റ്റിന്റെ വില്പന 17,313ല്‍നിന്ന് 9,033ലേക്ക് ഇടിഞ്ഞതിനെത്തുടര്‍ന്ന് ആറാം സ്ഥാനത്തേക്കു തള്ളപ്പെട്ടു. 8,970ല്‍നിന്ന് 12,678 ആയി വില്പന മെച്ചപ്പെടുത്തിയ ഹ്യുണ്ടായി ഗ്രാന്‍ഡ് ഐ10 ആണ് മൂന്നാം സ്ഥാനം സ്വന്തമാക്കിയത്.
11,962 കാറുകളുമായി വാഗണ്‍ ആര് നാലാം സ്ഥാനത്തും 9456 കാറുകള്‍ നിരത്തിലിറക്കി റെനോ ക്വിഡ് അഞ്ചാം സ്ഥാനത്തും, ഹ്യുണ്ടായി എലൈറ്റ് ഐ20 ഏഴാം സ്ഥാനത്തുമാണ്. എട്ടാം സ്ഥാനം ടൊയോട്ട ഇന്നോവയും ടൊയോട്ടയുടെ പുതിയ വാഹനമായ ഇന്നോവ ക്രിസ്റ്റ ഒന്‍പതാം സ്ഥാനത്തുമാണ്. 6969 കാറുകള്‍ വിറ്റ് മാരുതി ബലേനോ പത്താം സ്ഥാനത്തെത്തി.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം



Click it and Unblock the Notifications
