സൂപ്പര്‍താരം രജനികാന്തിന്റെ കബാലി അടുത്ത ആഴ്ച റിലീസ് ചെയ്യാനിരിക്കെ പ്രമുഖ ബ്രാന്‍ഡുകളെല്ലാം കബാലിയുടെ വിപണി മൂല്യത്തിന് പിന്നാലെയാണ്.
എയര്‍ ഏഷ്യ,എയര്‍ടെല്‍,ആമസോണ്‍,കാഡ്ബറീസ് ഫൈവ് സ്റ്റാര്‍,ഷോപ്പ്സിജെ,ഇമാമി,മുത്തൂറ്റ് ഫിന്‍കോര്‍പ് തുടങ്ങി ചെറുതും വലുതുമായ ഒട്ടേറെ കമ്പനികള്‍ കബാലി ബ്രാന്‍ഡിംഗിലാണ്.
എയര്‍ ഏഷ്യ
ഫ്ളൈ ലൈക്ക് എ സൂപ്പര്‍സ്റ്റാര്‍ എന്നതാണ് എയര്‍ ഏഷ്യയുടെ കാമ്പയിന്.കബാലിമെനു,കബാലി ചിത്രങ്ങള്‍ എന്നിവ സര്‍വീസിലും ഇള്‍പ്പെടുത്തിയിട്ടുണ്ട്. ചിത്രത്തിന്റെ പ്രമോഷനായി പ്രത്യേക പാക്കേജ് തന്നെയാണ് എയര്‍ ഏഷ്യ യാത്രക്കാര്‍ക്കായി പ്രഖ്യാപിച്ചിരിക്കുന്നത്. കബാലിയുടെ റിലീസ് ദിനത്തില്‍ ബെംഗളൂരുവില്‍ നിന്നും ചെന്നൈയിലേക്ക് യാത്ര ചെയ്യുന്ന യാത്രക്കാര്‍ക്ക് ചിത്രം കാണാനുള്ള സൗകര്യം ഒരുക്കുകയാണ് എയര്‍ ഏഷ്യയുടെ ഓഫര്‍.
എയര്‍ടെല്‍
കബാലി റീചാര്‍ജ് പാക്ക് 2ജി അണ്‍ലിമിറ്റഡ് ഇന്റര്‍നെറ്റ്, കബാലി ഹലോ ട്യൂണ്‍, കബാലി ബ്രാന്‍ഡഡ് സിം പാക്ക് എന്നീ ഓഫറുകളാണ് ഒരുക്കിയിരിക്കുന്നത്. കൂടാതെ എയര്‍ടെല്‍ ഉപഭോക്താക്കള്‍ക്ക് രജനികാന്തിന് നേരിട്ട് ആശംസാ സന്ദേശങ്ങളയക്കാം.
ആമസോണ്‍
കബാലി ചിത്രം ലേഖനം ചെയ്ത കപ്പുകള്‍,മെഴുക്പ്രതിമകള്, കബാലി കീചെയ്ന്‍,മൊബൈല്‍ കവര്‍ തുടങ്ങിയവയാണ് ആമസോണ്‍ പുറത്തിറക്കുന്നത്. ഇവയ്ക്ക 90-400 രൂപ വരെ വില വരും.
മുത്തൂറ്റ് ഫിന്‍കോര്‍പ്
കേരളം ആസ്ഥാനമായുള്ള പ്രമുഖ ധനകാര്യ സ്ഥാപനമായ മുത്തൂറ്റ് ഫിന്‍കോര്‍പ് പ്രത്യേക കബാലി നാണയങ്ങളാണ് അവതരിപ്പിച്ചിട്ടുള്ളത്.
കബാലി തരംഗം
കാഡ്ബറി ഫൈവ് സ്റ്റാര്‍,ഫൈവ് സ്റ്റാര്‍,ഷോപ്പ് സിജെ,ഇമാമി എന്നീ ബ്രാന്‍ഡുകളും കബാലിയുടെ വിപണി മൂല്യം മാര്‍ക്കറ്റ് ചെയ്യാനുണ്ട്
നിര്‍മാതാക്കള്‍ക്ക് ലാഭം
പ്രമുഖ ബ്രാന്‍ഡുകള്‍ കബാലി കാമ്പയിനുമായി എത്തിയതോടെ നിര്‍മാതാക്കള്‍ക്ക് 300 കോടി രൂപയ്ക്കടുത്ത് ലാഭം ലഭിക്കും എന്നാണ് കണക്കാക്കുന്നത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
