ഉയര്‍ന്ന വരുമാനമുളളവര്‍ക്ക് ഇനി എല്‍പിജി സബ്സിഡി ലഭിക്കില്ല.പ്രതിവര്‍ഷ വരുമാനം 10 ലക്ഷം രൂപയില്‍ അധികമുളള ഏഴു ലക്ഷം ഉപഭോക്താക്കള്‍ക്ക് എല്‍പിജി സബ്സിഡി നല്‍കുന്നത് നിര്‍ത്തലാക്കിയതായി കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.
സബ്സിഡി ആനുകൂല്യം കൈപ്പറ്റുന്നതിന് എല്ലാ ഉപഭോക്താക്കളും വാര്‍ഷികവരുമാനം പത്ത് ലക്ഷത്തില്‍ താഴെയാണെന്ന് കാണിച്ച് അതാത് ഗ്യാസ് ഏജന്‍സിക്ക് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ ചുവട്.
ദമ്പതികളുടെ ആകെ വരുമാനം പരിഗണിക്കും
ഒരു കുടുംബത്തിലെ ദമ്പതികളുടെ ആകെ വരുമാനം 10 ലക്ഷത്തിന് മുകളിലാണെങ്കില്‍ വിപണി വിലയ്ക്ക് എല്‍പിജി സിലിണ്ടര്‍ വാങ്ങണമെന്നതാണ് സര്‍ക്കാര്‍ നിര്‍ദേശം.
അര്‍ഹര്‍ക്ക് മാത്രം
എല്‍പിജി സബ്സിഡി അര്‍ഹതയുളളവര്‍ക്ക് മാത്രമായി ചുരുക്കുക എന്ന പ്രഖ്യാപിത ലക്ഷ്യത്തിന്റെ ഭാഗമായാണ് കേന്ദ്രസര്‍ക്കാര്‍ നടപടി. ഇതിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തില്‍ ഏഴുലക്ഷം ഉപഭോക്താക്കള്‍ പ്രതിവര്‍ഷം 10 ലക്ഷത്തിലധികം വരുമാനമുളളവരാണെന്ന് കണ്ടെത്തിയിരുന്നു.
മണ്ണെണ്ണയും കൂടും
എണ്ണ സബ്സിഡി കുറയ്ക്കുന്നതിന്റെ ഭാഗമായി സബ്സിഡി മണ്ണെണ്ണയുടെ വില പ്രതിമാസം 25 പൈസ വീതം വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുത്തിരുന്നു.എണ്ണവിതരണകമ്പനികള്ക്കാണ് കേന്ദ്രസര്‍ക്കാര്‍ ഈ നിര്‍ദേശം നല്‍കിയത്.
സിലിണ്ടറിന് 2 രൂപ കൂട്ടി
പാചകവാതകത്തിന്റെ വില സിലിണ്ടറിന് രണ്ടുരൂപ വീതം വര്‍ധിപ്പിക്കാന്‍ എണ്ണവിതരണ കമ്പനികള്‍ക്കും അനുവാദം നല്‍കിയിരുന്നു.
സബ്സിഡി
രാജ്യത്ത് ഒരു കോടിയില്‍പ്പരം ഉപഭോക്താക്കള്‍ സബ്സിഡി ഉപേക്ഷിച്ചതായാണ് കേന്ദ്രസര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇതുവഴി കഴിഞ്ഞ സാമ്പത്തികവര്‍ഷം എല്‍പിജി സബ്സിഡി 25,571 കോടിയായി കുറയ്ക്കാന്‍ കഴിഞ്ഞതായും സര്‍ക്കാര്‍വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. ഇതിന് തൊട്ട് മുന്‍ വര്‍ഷം എല്‍പിജി സബ്സിഡി 76,285 കോടി രൂപയായിരുന്നു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഇലക്ട്രോണിക് സിറ്റി ഫ്ലൈഓവർ യാത്രക്കാർ ശ്രദ്ധിക്കുക; ഇന്ന് മുതൽ വൻ ഗതാഗത നിയന്ത്രണം, അറിയേണ്ടതെല്ലാം

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
