കൊച്ചി: ബ്രാന്‍ഡിംഗിലും പുതിയ മാതൃകകള്‍ സൃഷ്ടിച്ച കബാലി റിലീസടുത്തിരിക്കെ രജനികാന്തിന്റെ മുഖം ആലേഖനം ചെയ്ത വെള്ളിനാണയത്തിന് ആവശ്യക്കാരേറുന്നു. ലക്കി സൂപ്പര്‍ സ്റ്റാറിനെ കൂടെ കൂട്ടു എന്ന കാമ്പയിനുമായിട്ടാണ് കബാലി സിനിമയുടെ കോ-സ്പോണ്‍സര്‍മാരായ മുത്തൂറ്റ് ഫിന്‍കോര്‍പ്പ് സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിന്റെ മുഖം ആലേഖനം ചെയ്ത വെളളി നാണയം പുറത്തിറക്കിയത്.
മുത്തൂറ്റിന്റെ ഫിന്‍കോര്‍പ്പിന്റെ ശ്വേതവര്ഷം കാമ്പയിനിന്റെ ഭാഗമായാണ് വെളളിനാണയം പുറത്തിറക്കിയത്. അഞ്ച് ഗ്രാം, പത്ത് ഗ്രാം, 20 ഗ്രാം വീതമുള്ള വെള്ളിനാണയങ്ങളും പത്ത് ഗ്രാമിന്റെ ലോക്കറ്റുകളുമാണ് പുറത്തിറക്കിയത്.

ആരാധകര്‍ ഇതിനകം ഇരുപത് കിലോഗ്രാം വെള്ളിനാണയം ബുക്ക് ചെയ്തു കഴിഞ്ഞു. കേരളം ഉള്‍പ്പടെ രാജ്യത്തുടനീളമുള്ള മുത്തൂറ്റ് ഫിന്‍കോര്‍പ്പിന്റെ 3800 ശാഖകളിലൂടെയാണ് വിപണനം നടത്തുന്നത്.
അഞ്ച് ഗ്രാം വെള്ളി നാണയത്തിന് 350 രൂപയും പത്ത് ഗ്രാമിന് 700 രൂപയും 20 ഗ്രാമിന് 1400 രൂപയുമാണ് വില. പത്ത് ഗ്രാം വെള്ളി ലോക്കറ്റിന് 700 രൂപയാണ് ഈടാക്കുന്നത്.തങ്ങളുടെ ഇഷ്ടതാരത്തിന്റെ ഓര്മ എന്നെന്നും സൂക്ഷിക്കാനുള്ള അവസരമാണ് മുത്തൂറ്റ് ഫിന്‍കോര്‍പ്പ് വെളളി നാണയത്തിലൂടെ ഒരുക്കിയതെന്ന് മുത്തൂറ്റ് പാപ്പച്ചന് ഗ്രൂപ്പ് ഡയറക്ടര്‍ തോമസ് ജോര്‍ജ് മുത്തൂറ്റ് പറഞ്ഞു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
