ഫോര്‍ച്യൂണ്‍ 500-ല്‍ 7 ഇന്ത്യന്‍ കമ്പനികള്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ന്യൂയോര്‍ക്ക്: ഫോര്‍ച്യൂണ്‍ 500 പട്ടികയില്‍ ഏഴ് ഇന്ത്യന്‍ കമ്പനികള്‍. അമേരിക്കന്‍ ബിസിനസ് മാസികയായ ഫോര്‍ച്യൂണ്‍ വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ ആഗോളകമ്പനികളുടെ പട്ടികയില്‍ വാള്‍മാര്‍ട്ടാണ് ഒന്നാം സ്ഥാനത്ത്.

ഇന്ത്യയില്‍ നിന്നുള്ള ഏഴ് കമ്പനികളില്‍ നാലെണ്ണം പൊതുമേഖലാ സ്ഥാപനങ്ങളാണ്.ഒന്‍ജിസി പട്ടികയില്‍ നിന്നും പുറത്തായി.

ഐഒസി ഒന്നാമത്

ഐഒസി ഒന്നാമത്

ഇന്ത്യയില്‍ നിന്നും ഒന്നാമത് 161ാം സ്ഥാനത്തുള്ള ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനാണ് (ഐഒസി).

റിലയന്‍സ് മുന്നില്‍

റിലയന്‍സ് മുന്നില്‍

സ്വകാര്യകമ്പനികളില്‍ മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസാണ് മുന്നില്‍. ടാറ്റാ മോട്ടോഴ്‌സ് (226) തൊട്ടുപിന്നിലുണ്ട്.രാജേഷ് എക്‌സ്‌പോര്‍ട്‌സ് എന്ന രത്‌ന-സ്വര്‍ണ കയറ്റുമതി കമ്പനി പട്ടികയില്‍ 423ാം സ്ഥാനത്താണ്.

പൊതുമേഖലാ കമ്പനികള്‍

പൊതുമേഖലാ കമ്പനികള്‍

എസ്ബിഐ (232),ഭാരത് പെട്രോളിയം (280),ഹിന്ദുസ്ഥാന്‍ പെട്രോളിയം (367) എന്നിവയാണ് പട്ടികയിലുള്ള പൊതുമേഖലാ കമ്പനികള്‍.

2 മുതല്‍ 10 സ്ഥാനം വരെ

2 മുതല്‍ 10 സ്ഥാനം വരെ

സ്‌റ്റേറ്റ് ഗ്രിഡ് കമ്പനി ചെനന,ചൈന നാഷ്ണല്‍ പെട്രോളിയം കമ്പനി,സിനോപെക്,റോയല്‍ ഡച്ച് ഷൈല്‍,എക്‌സോണ്‍ മൊബില്‍,ഫോക്‌സ് വാഗണ്‍,ടൊയോട്ട മോട്ടോഴ്‌സ്,ആപ്പിള്‍,ബ്രിട്ടീഷ് പെട്രോളിയം എന്നിവയാണ് രണ്ടുമുതല്‍ പത്ത് വരെയുള്ള സ്ഥാനങ്ങളില്‍.

വാള്‍മാര്‍ട്ട് ഒന്നാമത്

വാള്‍മാര്‍ട്ട് ഒന്നാമത്

ആഗോളതലത്തില്‍ ഒന്നാമതുള്ള വാള്‍മാര്‍ട്ടിന്റെ വരുമാനം 48,213 കോടി ഡോളറാണ്.

English summary

7 Indian firms feature in Fortune 500 list

Seven Indian companies figure in the latest Fortune 500 list, released on Thursday, of the world's biggest companies in terms of revenue.
Story first published: Friday, July 22, 2016, 12:27 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X