വീട്ടുജോലിക്ക് ഇനി ഇന്‍ഷുറന്‍സ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

റിയാദ്: സൗദിയിലെ വീട്ടുജോലിക്കാര്‍ക്ക് ഒരു സന്തോഷവാര്‍ത്ത. വീട്ടുജോലിക്കാരായ വിദേശികള്‍ക്ക് ഇനി ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും.
സൗദിയില്‍ വീട്ടുജോലിചെയ്യുന്ന മലയാളികളടക്കമുള്ളവര്‍ക്ക് ഏറെ ഗുണപ്രദമായ നീക്കമാണിത്.

പരിരക്ഷ എന്തിനെല്ലാം

പരിരക്ഷ എന്തിനെല്ലാം

ജോലിക്കിടെ സംഭവിക്കുന്ന അപകടങ്ങള്‍, അസുഖങ്ങള്‍, മറ്റ് ആസ്പത്രി കേസുകള്‍ എന്നിവയ്ക്കെല്ലാം ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും.

ജോലി പോയാലും ഇന്‍ഷുറന്‍സ്

ജോലി പോയാലും ഇന്‍ഷുറന്‍സ്

ഉടമയില്‍നിന്നുള്ള മര്‍ദനം, അംഗവൈകല്യങ്ങള്‍, നാടുകടത്തല്‍, ജോലിയില്‍ നിന്നും പിരിച്ചുവിടല്‍ എന്നിവയെല്ലാം ഇന്‍ഷുറന്‍സിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയേക്കും. കൂടുതല്‍ കാര്യങ്ങള്‍ ഇന്‍ഷുറന്‍സ് കമ്പനികളുമായി നടത്തുന്ന ചര്‍ച്ചയില്‍ തീരുമാനിക്കുമെന്ന് സൗദിയിലെ ഇന്‍ഷുറന്‍സ് കമ്പനികളുടെ ജനറല്‍ കമ്മിറ്റി വക്താവ് അദേല്‍ അല്‍ ഇസ്സ പറഞ്ഞു.

ഇടനിലക്കാര്‍ പുറത്ത്

ഇടനിലക്കാര്‍ പുറത്ത്

ജോലി സംഘടിപ്പിച്ചുകൊടുക്കുന്നതിന്റെ പേരില്‍ വന്‍തുക അടിച്ചുമാറ്റുന്ന ഏജന്‍സികളുടെ എണ്ണം കുറയ്ക്കാനും ഇതുവഴി സാധിക്കുമെന്ന് സൗദി തൊഴില്‍ മന്ത്രാലയം കരുതുന്നു.

ജോലി പോയാലും നഷ്ടപരിഹാരം

ജോലി പോയാലും നഷ്ടപരിഹാരം

ജോലിയില്‍ ഉടമ തൃപ്തനല്ലെങ്കില്‍ ജോലിക്കാരെ മുന്നറിയിപ്പില്ലാതെ പിരിച്ചുവിടുന്ന സാഹചര്യം ഇതോടെ ഇല്ലാതാവും പുതിയ നിയന്ത്രണം വരുന്നതോടെ പുറത്താക്കപ്പെട്ടാലും അര്‍ഹമായ നഷ്ടപരിഹാരവും ലഭിക്കും.

 ഘട്ടംഘട്ടമായി നടപ്പിലാക്കും

ഘട്ടംഘട്ടമായി നടപ്പിലാക്കും

ആദ്യം വീട്ടുജോലിചെയ്യുന്നവരുടെ കണക്കെടുക്കും. പല അറബികളും മറ്റ് വിസയുടെ പേരില്‍ കൊണ്ടുവന്ന തൊഴിലാളികളെക്കൊണ്ട് വീട്ടുജോലിയെടുപ്പിക്കുന്നുണ്ട്. ഇവരുടെയൊക്കെ കണക്ക് സംഘടിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമം തുടങ്ങിക്കഴിഞ്ഞു. വീട്ടുജോലിക്കാരുടെ ഇന്‍ഷുറന്‍സ് മേഖലയില്‍ മറ്റ് രാജ്യങ്ങളില്‍ നല്ല മാതൃകകളുണ്ടെങ്കില്‍ അതും പരിഗണിക്കും.

English summary

Insurance cover for domestic workers

Saudi government is considering setting up an insurance scheme for foreign origin domestic workers employed in Saudi homes. The scheme will come as breather to thousands of people.
Story first published: Tuesday, July 26, 2016, 16:41 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X