ബെംഗളൂരു: ഇ-കൊമേഴ്സ് പ്രമുഖരായ ഫ്ളിപ്പ്കാര്‍ട്ടില്‍ നിന്ന് നിരവധി ജീവനക്കാരെ പിരിച്ചുവിടാന്‍ ഒരുങ്ങുന്നു. ഐ ഐ ടി, ഐ ഐ എം എന്നിവിടങ്ങളില്‍നിന്ന് റിക്രൂട്ട് ചെയ്ത നൂറു കണക്കിന് ട്രെയിനികളെയാണ് കമ്പനി പിരിച്ചുവിടുന്നത്.
700 പേര് പുറത്ത്
ചിലവ് ചുരുക്കലിന്റെ ഭാഗമായി 700 പേരെ പിരിച്ചുവിടാനാണ് നീക്കം. ചിലപ്പോള്‍ ഈ സംഖ്യ 1000 വരെ ഉയരാം.
അവധി അല്ലെങ്കില്‍ സ്വയം പിരിഞ്ഞ് പോകാം
സ്വയം പിരിഞ്ഞുപോകാനോ നഷ്ടപരിഹാരം വാങ്ങി ലീവില്‍ പ്രവേശിക്കാനോ ആണ് ജീവനക്കാര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശമെന്ന് അറിയുന്നു. ഏകദേശം മുന്നൂറോളം ജീവിനക്കാരെ പിരിച്ചുവിടുമെന്നാണ് റിപ്പോര്‍ട്ട്.
ജോലിമികവാണ് ഘടകം
ജോലിയില്‍ മികവ് കാട്ടാത്തവരെയാണ് പിരിച്ചുവിടുന്നതെന്ന് ഫ്ളിപ്കാര്‍ട്ട് വൃത്തങ്ങള്‍ പറയുന്നു. തങ്ങള്‍ നിശ്ചയിച്ചിട്ടുള്ള പ്രവര്‍ത്തന മികവ് പുറത്തെടുക്കാത്തവരെയാണ് പുറത്താക്കുന്നത്. പിരിച്ചുവിടുന്നതിന് പിന്നില്‍ സാമ്പത്തിക പരാധീനയതയല്ല കാരണമെന്നും കമ്പനി വൃത്തങ്ങള്‍ അറിയിച്ചു. ഇത്തരം പിരിച്ചുവിടലുകള്‍ വന്‍കിട കമ്പനികളില്‍ പതിവാണെന്നും ഫ്ളിപ്പ്കാര്‍ട്ട് വൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.
30,000 ജീവനക്കാര്‍
ബെംഗളുരു ആസ്ഥാനമായ ഫ്ളിപ്പ്കാര്‍ട്ട് കമ്പനിയില്‍ ഏകദേശം മുപ്പതിനായിരം ജീവനക്കാരാണുള്ളത്.
ലാഭം ഇടിഞ്ഞു
ഫ്ളിപ്പ്കാര്‍ട്ടിന്റെ പ്രവര്‍ത്തന ലാഭത്തില്‍ ഈ വര്‍ഷം വന്‍ കുറവാണ് സംഭവിച്ചത്. ഇതേത്തുടര്‍ന്ന് ഉല്പന്നങ്ങള്ക്ക് നല്കി വന്ന വന്‍ വിലക്കുറവുകള്‍ ഫ്ളിപ്പ്കാര്‍ട്ട് പിന്‍വലിക്കുകയും ചെയ്തിരുന്നു്.ഇ-കൊമേഴ്സ് മേഖലയിലെ വെല്ലുവിളികളെ നേരിടാനാണ് പുതിയ നടപടി.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
