ചെന്നൈ: ഇരുചക്രവാഹന മേഖലയിലെ അമരക്കാരായ റോയല്‍ എന്‍ഫീല്‍ഡിന് ഈ വര്‍ഷം 6.75 ലക്ഷം ബൈക്കുകള്‍ വില്ക്കാനാവുമെന്ന് പ്രതീക്ഷ. മൂലധനത്തിനായി 2016-2017ല്‍ കമ്പനി 600 കോടി രൂപ ചെലവഴിക്കും, കഴിഞ്ഞ സാമ്പത്തിക വര്‍ഷം 500 കോടിയായിരുന്നു മൂലധനച്ചെലവെന്നും കമ്പനിയുടെ ഉടമസ്ഥരായ ഐഷര്‍ മോട്ടോഴ്സ് മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ സിദ്ധാര്‍ഥ ലാല്‍ അറിയിച്ചു.
'ബുള്ളറ്റ് ക്ലാസിക്' ശ്രേണിക്കു ലഭിച്ച മികച്ച വരവേല്‍പ്പിന്റെ അടിസ്ഥാനത്തിലാണ് 2016-2017ല്‍ 6.75 ലക്ഷം യൂണിറ്റെന്ന വില്‍പ്പനലക്ഷ്യം നിശ്ചയിച്ചത്. ഇക്കൊല്ലത്തെ ഉല്‍പ്പാദനം രണ്ടു ലക്ഷം യൂണിറ്റ് വര്‍ധിപ്പിച്ചാലേ ഇത് നേടാന്‍ കഴിയൂ.

ഇപ്പോള്‍ തിരുവൊട്ടിയൂരിലും ഒരഗടത്തുമാണു റോയല്‍ എന്‍ഫീല്‍ഡിന്റെ നിര്‍മ്മാണശാലകള്‍ പ്രവര്‍ത്തിക്കുന്നത്.വള്ളംവടഗലില് സ്ഥാപിക്കുന്ന മൂന്നാമതു നിര്‍മ്മാണശാല 2017 സെപ്റ്റംബറോടെ പ്രവര്‍ത്തനക്ഷമമാവും.
പുതിയ ഫാക്ടറി പ്രവര്‍ത്തനം തുടങ്ങുന്നതോടെ 2018-2019ല്‍ കമ്പനിയുടെ വാര്‍ഷിക ഉല്‍പ്പാദനശേഷി 9 ലക്ഷം യൂണിറ്റായി ഉയരും. കഴിഞ്ഞ വര്‍ഷത്തെ കയറ്റുമതിയില്‍ 50% വളര്‍ച്ച കൈവരിക്കാന്‍ കമ്പനിക്കു കഴിഞ്ഞു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
