ന്യൂഡല്‍ഹി: ഏറ്റവും വില കുറഞ്ഞ സ്മാര്‍ട്ട്ഫോണ്‍ അവതരിപ്പിച്ച റിംഗിഗ് ബെല്‍സ് കൂടുതല്‍ ഫ്രീഡം 251 സ്മാര്‍ട് ഫോണുകള്‍ വിതരണം ചെയ്യുന്നു. ബുക്ക് ചെയ്തവര്‍ക്കെല്ലാം ഫോണ്‍ എത്തിക്കുമെന്ന് കമ്പനി ഇതുവരെ ഉറപ്പു നല്‍കിയിട്ടില്ല.
കഴിഞ്ഞ ദിവസം 65,000 ഫോണുകളാണ് അയച്ചിട്ടുള്ളത്. 7.5 കോടി ബുക്കിംഗുകള്‍ ലഭിച്ചതിനാല്‍ ആദ്യഘട്ടത്തില്‍ രണ്ട് ലക്ഷം ഫോണുകള്‍ വിതരണം ചെയ്യുമെന്നാണ് കമ്പനി അറിയിച്ചത്. വിതരണത്തിന്റെ ആദ്യ ഘട്ടമായി 5000 ഫോണുകള്‍ നേരത്തെ അയച്ചിരുന്നു.
ഫ്രീഡം 251
ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് ലോകത്തിലെ ഏറ്റവും വിലകുറഞ്ഞ സ്മാര്‍ട്് ഫോണെന്ന അവകാശ വാദവുമായി നോയിഡ ആസ്ഥാനമായുള്ള റിംഗിംഗ് ബെല്‍സ് കമ്പനി ഫ്രീഡം 251 സ്മാര്‍ട് ഫോണിന്റെ ബുക്കിംഗിനു തുടക്കമിട്ടത്. പേര് സൂചിപ്പിക്കും പോലെ 251 രൂപയായിരുന്നു വില. ഈ വിലയ്ക്ക് ഫോണ്‍ വില്‍ക്കാനാവില്ലെന്നും തട്ടിപ്പുണ്ടാവുമെന്നും ചൂണ്ടിക്കാട്ടി വിമര്‍ശകര്‍ രംഗത്തെത്തിയതോടെ കമ്പനി ബുക്കിംഗ് നിറുത്തിവച്ചു. ബുക്ക് ചെയ്തവര്‍ക്ക് പണം തിരിച്ചും നല്‍കിയിരുന്നു.ജൂലായിലാണ് പിന്നീട് വിതരണമാരംഭിച്ചത്.
ഫോണിന് 290 രൂപ
കാഷ് ഓണ്‍ ഡെലിവറിയായി അയക്കുന്ന ഫോണ്‍ സ്വീകരിക്കാന്‍ 290 രൂപയാണ് നല്‍കേണ്ടത്. ഫോണ്‍ വിലയായ 251 രൂപയ്ക്കുപുറമെ, 40 രൂപ ഷിപ്പിങ് നിരക്കാണ്.
സര്‍ക്കാരിന് കത്ത്
നേരത്തേ ഫ്രീഡം 251 ഫോണുകള്‍ വിപണിയിലിറക്കാന്‍ പ്രധാനമന്ത്രിയുടെ സഹായം തേടി റിംഗിംഗ് ബെല്‍സ് സിഇഒ മോഹിത് ഗോയല്‍ കത്തയച്ചിരുന്നു. സര്‍ക്കാര്‍ 50,000 കോടി രൂപ അനുവദിക്കുകയാണെങ്കില്‍ 7.5 കോടി ജനങ്ങള്‍ക്ക് 251 രൂപയ്ക്ക് സ്മാര്‍ട്ട്ഫോണ്‍ എത്തിക്കാമെന്നായിരുന്നു കത്തിന്റെ ഉള്ളടക്കം.
500ലധികം സര്‍വീസ് സെന്ററുകള്‍
ഫോണ്‍ പുറത്തിറക്കുന്നതിന്റെ ഭാഗമായി റിഗിംങ് ബെല്‍സ് കമ്പനി രാജ്യത്തുടനീളം 500ലധികം സര്‍വ്വീസ് സെന്ററുകളാണ് തുറക്കുന്നത്. ഫ്രീഡം 251ന് ഒരു വര്‍ഷത്തെ വാറന്റിയും ഉറപ്പു നല്‍കുന്നുണ്ട്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
