ഇന്ത്യയുടെ വ്യവസായ മേഖലയിലേയും വ്യാപാരമേഖലയിലേയും പ്രമുഖരെല്ലാം അറുപതുകളിലാണ്. കോടിക്കണക്കിനുള്ള ബിസിനസ് സാമ്രാജ്യത്തിന്റെ പിന്‍ഗാമികളെ പലരും പ്രഖ്യാപിച്ചുകഴിഞ്ഞു.
ഇനി വരുന്ന തലമുറയില്‍ ബിസിനസ് സാമ്രാജ്യത്തിന്റെ പിന്തുടര്ച്ചാവകാശികള് ഇവരാണ്.
അനന്യശ്രീ ബിര്‍ല
കുമാര്‍ മംഗളം ബിര്‍ലയുടെ മകളായ അനന്യശ്രീ ബിര്‍ല 17 വയസില്‍ തന്നെ അച്ഛന്റെ ബിസിനസ് സാമ്രാജ്യത്തിലേക്ക് ഇറങ്ങി. സ്വതന്ത്ര മൈക്രോഫിന്‍ എന്ന സംരംഭം ആരംഭിച്ചാണ് അനന്യശ്രീ തുടങ്ങിയത്. പ്രാദേശിക ഉള്‍നാടന്‍ ഗ്രാമങ്ങളിലെ സ്ത്രീകള്‍ക്ക് തയ്യല്‍ മെഷീനും അതുപോലെ സ്വയം സഹായ വ്യവസായങ്ങള്‍ തുടങ്ങാനുള്ള അവസരവും ഒരുക്കുന്ന ലോണ്‍ പദ്ധതിയായിരുന്നു ഇത്. 21 വയസായപ്പോഴേക്കും സ്വതന്ത്ര മൈക്രോഫിന്‍ 80,000 പേര്‍ക്ക് പണം കടം കൊടുത്ത സ്ഥാപനമായി വളര്‍ന്നു
ആകാശ് അംബാനി
മുകേഷ് അംബാനിയുടെ ഇരട്ടകുട്ടികളിലൊരാളാണ് ആകാശ്. 25 വയസുകാരായ ആകാശ് റിലയന്‍സിന്റെ പുതിയ സംരംഭം റിലയന്‍സ് ജിയോ ഇന്‍കോ ലിമിറ്റഡിന്റെയും റിലയന് റീറ്റേല്‍ വെഞ്ചേഴ്സ് ലിമിറ്റഡിന്റേയും ബോര്‍ഡിലുണ്ട്.
ഇഷ അംബാനി
സൈക്കോളജിയില്‍ ബിരുദധാരിയാണ് ഇരട്ടക്കുട്ടികളിലൊരാളായ ഇഷ അംബാനി. റിലയന്‍ലസ് റീട്ടെയില്‍ ബിസിനസ് എന്റര്‍പ്രൈസസിന്റെ ചുമതലയാണ് ഇഷയ്ക്ക്. മുകേഷ് അംബാനിയുടെ ഇളയമകന് ആനന്ദ് അംബാനി ബിസിനസ് മേഖലയിലേക്കെത്തിയിട്ടില്ല.
റോഷിനി നഡാര്‍
ശിവ് നാഡാറിന്റെ മകളാണ് 34 വയസുകാരി റോഷിനി. എച്ച്സിഎല്‍ കോര്‍പ്പറേഷന്റെ സിഇഒ പദവിയിലാണിപ്പോരിവര്. 7 ബില്യണ്‍ ഡോളറിന്റെ വ്യവസായമാണ് വിവിധ മേഖലകളിലായി എച്ച്സിഎല്ലിനുള്ളത്.
ആദാര്‍ സൈറസ് പൂനെവാല
രാജ്യത്തെ സമ്പന്നരില്‍ മുന്‍നിരയിലുള്ള സൈറസ് പൂനെവാലയുടെ മകനാണ് ആദാര്‍. വാക്സിന് നിര്‍മ്മാണ രംഗത്തെ പ്രമുഖരായ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ ചുമതല ആദാരിനാണ്.
കവിന് ഭാരതി മിത്തല്‍
സുനില്‍ ഭാരതി മിത്തലിന്റെ മകനും ഭാരതി എയര്‍ടെല്ലിന്റെ ഉടമയുമാണ് 28 വയസുകാരന് കവിന് 2014 മുതല്‍ പുതിയ പദ്ധതികളിലൂടെ ബിസിനസ് സാമ്രാജ്യം വികസിപ്പിക്കാന്‍ കവിന് കഴിഞ്ഞു.
ആനന്ദ് പിരാമല്‍
2011ലാണ് അജയ് പിരാമലിന്റെ മകന് 31 വയസുകാരനായ ആനന്ദ് അച്ഛനൊപ്പം ബിസിനസ് നേതൃത്വത്തിലേക്ക് എത്തിയത്. പിരാമല്‍ ഗ്രൂപ്പിന്റെ എക്സിക്യൂട്ടീവ് ഗ്രൂപ്പ് ലീഡറാണ് ആനന്ദ് പിരാമല്‍.
ആലോക് സാംഗ്വി
സണ്‍ ഫാര്‍മസ്യൂട്ടിക്കലിന്റെ സ്ഥാപകന്‍ ദിലീപ് സാംഗ്വിയുടെ മൂത്ത പുുത്രനാണ് ആലോക് സാംഗ്വി. ഇന്ത്യയിലെ രണ്ടാമത്തെ വലിയ പണക്കാരന്റെ മകന് ഈ ബിസിനസ് സാമ്രാജ്യം വളര്‍ത്താനുള്ള ശ്രമം തുടങ്ങി കഴിഞ്ഞു.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!

മുംബൈ-അഹമ്മദാബാദ് യാത്ര പ്ലാൻ ചെയ്തവർ ശ്രദ്ധിക്കുക; ട്രെയിൻ വൈകിയാൽ റീഫണ്ട് ലഭിക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications