കൊച്ചിക്ക് വേണം 1.18 ലക്ഷത്തിലധികം വീടുകള്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊച്ചിയിലെ റിയല്‍ എസ്റ്റേറ്റ് വിപണി ഇനി കുതിക്കും. കൊച്ചിക്ക് വേണ്ടത് 1.18 ലക്ഷം പുതിയ പാര്‍പ്പിടങ്ങളാണ്.
അമേരിക്ക കേന്ദ്രീകരിച്ചുള്ള പ്രോപര്‍ട്ടി കണ്‍സള്‍ട്ടന്റ് ഏജന്റായ കുഷ്മാന്‍ ആന്‍ഡ് വേക്ക്ഫീല്‍ഡാണ് സര്‍വേ നടത്തിയത്. ഇന്ത്യയിലെ പ്രധാന നഗരങ്ങളെല്ലാം പട്ടികയിലുണ്ട്.

ഇന്‍ഫോപാര്‍ക്ക്,സ്മാര്‍ട്‌സിറ്റി,മെട്രോ,അറബിക്കടലിന്റെ സാമിപ്യം എന്നിവയാണ് കൊച്ചിയെ പ്രിയപ്പെട്ട നഗരമാക്കുന്നത്.

ജീവിതച്ചിലവ് കുറയും കൊച്ചിയില്‍

ജീവിതച്ചിലവ് കുറയും കൊച്ചിയില്‍

ബെംഗളൂരുവിനേയും ചെന്നൈയും അപേക്ഷിച്ച് കൊച്ചി ജീവിക്കാന്‍ കൂടുതല്‍ സൗകര്യപ്രദമായ നഗരമാണെന്നു വിലയിരുത്തപ്പെടുന്നു. പ്രത്യേകിച്ചും, ഐടി പ്രഫഷണലുകള്‍ക്ക് ജീവിതച്ചിലവ് കുറയും.

1. സൂററ്റ്

1. സൂററ്റ്

സൂററ്റാണ് പാര്‍പ്പിടങ്ങള്‍ അധികം വേണ്ട പട്ടികയില്‍ ഒന്നാമത്. അഞ്ച് വര്‍ഷത്തിനകം 2.3 ലക്ഷം വീടുകളാണ് സൂററ്റില്‍ ആവശ്യമായി വരുക.

2. കൊച്ചി

2. കൊച്ചി

റിയല്‍ എസ്റ്റേറ്റില്‍ കുതിക്കുന്ന കൊച്ചിക്ക് 1.18 വീടുകളാണ് ആവശ്യമായി വരിക.

3. വിശാഖപട്ടണം

3. വിശാഖപട്ടണം

വിശാഖപട്ടണത്ത് ഒരു ലക്ഷം പുതിയ പാര്‍പ്പിടങ്ങളാണ് ആവശ്യമായി വരിക.

3. ലഖ്‌നൗ

3. ലഖ്‌നൗ

89,600 വീടുകളാണ് ലഖ്‌നൗവില്‍ വേണ്ടത്. പുതിയ ബിസിനസുകളും നഗരവത്കരണവുമാണ് ആവശ്യങ്ങള്‍ക്ക് പിന്നില്‍.

4. ജയ്പുര്‍

4. ജയ്പുര്‍

രാജസ്ഥാന്റെ തലസ്ഥാനമായ ജയ്പുരില്‍ 81,700 പുതിയ പാര്‍പ്പിടങ്ങള്‍ ആവശ്യമായി വരും.

5. നാഗ്പുര്‍

5. നാഗ്പുര്‍

മഹാരാഷ്ട്രയിലെ ഏറ്റവും വലിയ മൂന്നാമത്തെ നഗരമായ നാഗ്പുരില്‍ ആവശ്യമായ വീടുകളുടെഎണ്ണം 80,000 ആണ്.

6. ഇന്‍ഡോര്‍

6. ഇന്‍ഡോര്‍

മധ്യപ്രദേശിന്റെ സാമ്പത്തിക തലസ്ഥാനമായ ഇന്‍ഡോറില്‍ അടുത്ത് അഞ്ച് വര്‍ഷത്തിനുള്ളില്‍ 78,100 യൂണിറ്റ് പാര്‍പ്പിടങ്ങള്‍ ആവശ്യമായി വരും.

7. കോയമ്പത്തൂര്‍

7. കോയമ്പത്തൂര്‍

തമിഴ്‌നാട്ടിലെ കോയമ്പത്തൂരില്‍ 2020 ആവുമ്പോഴേക്കും 76,000 പുതിയ വീടുകള്‍ ആവശ്യമായി വരും.

8. വഡോദര

8. വഡോദര

ബറോഡ എന്നറിയപ്പെട്ടിരുന്ന വഡോദര അഹമ്മദാബാദും സൂററ്റും കഴിഞ്ഞാല്‍ ഗുജറാത്തിലെ ഏറ്റവും വലിയ നഗരമാണ്. 36,600 പുതിയ ഭവനങ്ങളാണ് വഡോദരയില്‍ പുതിയതായി ആവശ്യം വരുന്നത്.

9. ചണ്ഡീഗഡ്

9. ചണ്ഡീഗഡ്

നോര്‍ത്ത് ഇന്ത്യയുടെ ഹബായ ചണ്ഡീഗഡ് പഞ്ചാബിന്റെയും ഹരിയാനയുടേയും തലസ്ഥാനമാണ്. 33,100 വീടുകളാണ് ഇവിടെ ആവശ്യം.

10. ഭുവനേശ്വര്‍

10. ഭുവനേശ്വര്‍

ഒറീസയുടെ തലസ്ഥാനമായ ഭുവനേശ്വരില്‍ 21,600 വീടുകള്‍ പുതിയതായി വേണ്ടിവരും. കിഴക്കന്‍ ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമാണ് ഭുവനേശ്വര്‍.

9.44 ലക്ഷം വീട് വേണം

9.44 ലക്ഷം വീട് വേണം

2016നും 2020നും ഇടയ്ക്കുള്ള കാലയളവില്‍ 9,44,700 പാര്‍പ്പിടങ്ങളാണ് ഇന്ത്യയിലാകെ ആവശ്യമായി വരുന്നത്.

2 ലക്ഷം തൊഴിലവസരം

2 ലക്ഷം തൊഴിലവസരം

അഞ്ചു വര്‍ഷത്തിനുള്ളില്‍ ഇന്‍ഫോപാര്‍ക്കിന്റെയും സ്മാര്‍ട് സിറ്റിയുടെയും രണ്ടാം ഘട്ട വികസനം പൂര്‍ത്തിയാകുന്നതോടെ ഐടി മേഖലയില്‍ കൊച്ചി രണ്ട ലക്ഷത്തിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും എന്നാണ് ഇപ്പോഴത്തെ കണക്കുകൂട്ടലുകള്‍.

Read more about: home it വീട് ഐടി
English summary

11 small cities to see extra housing demand of 9.4 lakh units

Eleven small cities are likely to witness an incremental housing demand of 9.44 lakh units in next five years, property consultant Cushman & Wakefield (C&W) said.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X