കൊച്ചി: നേന്ത്രപ്പഴ വില റെക്കോര്‍ഡില്‍. കഴിഞ്ഞ ദിവസം നേന്ത്രപ്പഴത്തിന് ഒരു കിലോഗ്രാമിന് 70 രൂപയായിരുന്നു വില. ഇതോടെ ഓണത്തോടെ വില 100 രൂപയിലേക്കെത്തുമെന്നാണ് വ്യാപാരികള്‍ പറയുന്നത്. ഉല്പാദനം കുറഞ്ഞതും പുറത്തുനിന്നും വരവ് കുറഞ്ഞതുമാണ് നേന്ത്രപ്പഴത്തിന് വില കുതിച്ചുയരാന്‍ കാരണം.
കഴിഞ്ഞ മാസം തൊട്ടാണ് നേന്ത്രക്കായയ്ക്ക വില ഉയരാന്‍ തുടങ്ങിയത്. ഇപ്പോഴാണ് റെക്കോര്‍ഡ് വിലയിലെത്തിയത്. മൊത്തവിപണിയില്‍ പച്ചക്കായയ്ക്ക് ഇപ്പോള്‍ വില 62 രൂപയാണ്.ഇത് ചില്ലറവില്പനക്കാര് വഴി ആവശ്യക്കാരിലേക്കെത്തുമ്പോള് വില 80 മുതല്‍ 90 രൂപ വരെയാവും വില.

ഞാലിപ്പൂവന് കിലോക്ക് 60 രൂപയാണ് ചില്ലറ വില്‍പ്പനവില. മൈസൂര്‍ പഴത്തിനാകട്ടെ 50 മുതല്‍ 60 രൂപയാണ് വിപണി വില. തമിഴ്നാട്ടില്‍ നിന്നും നേന്ത്രപ്പഴം തീരെ വരാതായതിനെ തുടര്‍ന്ന് പ്രാദേശിക കര്‍ഷകരില്‍ നിന്നാണ് വ്യാപാരികള്‍ നേന്ത്രക്കായ ശേഖരിക്കുന്നത്.
നേന്ത്രക്കായയുടെ ദൗര്‍ലഭ്യം മൂലമുള്ള വിലവര്‍ദ്ധനവ് മറ്റു സംരഭങ്ങളെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. കേരളത്തിലുടനീളം നേന്ത്രക്കായ ചിപ്പ്സുകളുണ്ടാക്കുന്ന നിരവധി കുടില്‍ വ്യവസായങ്ങളുണ്ട്. ഈ മേഖലയേയും നേന്ത്രക്കായയുടെ ദൗര്‍ലഭ്യം സാരമായി ബാധിച്ചിട്ടുണ്ട്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications