കേരളത്തിലെ കോടീശ്വരന്മാര്‍ ഇവരാണ്...ഒന്നാമൻ യൂസഫ് അലി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കേരളം ദൈവത്തിന്റെ സ്വന്തം നാട് മാത്രമല്ല. ടൂറിസത്തിനും പാരമ്പര്യത്തിനുമപ്പുറം അന്താരാഷ്ട്ര തലത്തില്‍ സമ്പത്തുകൊണ്ടും സംരംഭകത്വം കൊണ്ടും മലയാളികള്‍ ശ്രദ്ധ നേടുന്നുണ്ട്.

ലോകത്തിലെ രണ്ടാമത്തെ പണക്കാരനായ എം എ യൂസഫലി തന്നെ ഉദാഹരണം. 2015ലെ ഇക്കണോമിക് ടൈംസിന്റെ കണക്കനുസരിച്ച് കേരളത്തിലെ ഏറ്റവും വലിയ ധനികര്‍ ഇവരാണ്,

1. രവി പിള്ള

1. രവി പിള്ള

18,500 കോടി രൂപയുടെ ആസ്തിയാണ് രവി പിള്ളയ്ക്കുള്ളത്. നിര്‍മ്മാണം,എഞ്ചിനീയറിംഗ്,റിയല്‍ എസ്റ്റേറ്റ്,ഹോസ്പിറ്റാലിറ്റി തുടങ്ങിയ വ്യവസായങ്ങളാണ് പ്രധാനമായും രവി പിള്ളയ്ക്കുള്ളത്.

2. എം എ യൂസഫലി

2. എം എ യൂസഫലി

ഗള്‍ഫ് മേഖലയില്‍ ഒട്ടേറെ സ്ഥാപനങ്ങളുള്ള ലുലു ഗ്രൂപ്പി്‌ന്റെ തലവന്‍ യൂസഫലിയുടെ ആസ്തി 16,300 കോടി രൂപയാണ്. റീട്ടെയില്‍,ഹോസ്പിറ്റാലിറ്റി മേഖലകളിലാണ് വ്യവസായങ്ങള്‍ കൂടുതലും. അബുദാബിയാണ് ഹെഡ്ക്വാട്ടേഴ്‌സ്.

3. പിഎന്‍സി മേനോന്‍

3. പിഎന്‍സി മേനോന്‍

കണ്‍സ്ട്രക്ഷന്‍,റിയല്‍ എസ്‌റ്റേറ്റ് തുടങ്ങിയവയില്‍ വ്യാപാരം നടത്തുന്ന പിഎന്‍സി മേനോന്റെ ആസ്തി 13,000 കോടി രൂപയാണ്. ദുബായ് കേന്ദ്രീകരിച്ചാണ് ബിസിനസുകളില്‍ അധികവും.

4. സണ്ണി വര്‍ക്കി

4. സണ്ണി വര്‍ക്കി

കിന്റര്‍ഗാര്‍ഡന്‍ മുതല്‍ 12ാം ക്ലാസ് വരെയുള്ള സ്‌കൂളുകളുടെ ലോകത്തെ ഏറ്റവും വലിയ ഓപ്പറേറ്ററായ ജെംസ് എജ്യുക്കേഷന്റെ തലവനാണ് സണ്ണി വര്‍ക്കി.വര്‍ക്കി ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങളില്‍ ഭൂരിഭാഗവും ദുബായ് കേന്ദ്രീകരിച്ചാണ്. 11,200 കോടിയാണ് ആസ്തി.

5. ക്രിസ് ഗോപാലകൃഷ്ണന്‍

5. ക്രിസ് ഗോപാലകൃഷ്ണന്‍

7,860 കോടി രൂപയാണ് ഇന്‍ഫോസിസിന്റെ സ്ഥാപകരിലൊരാളായ സേനപതി ക്രിസ് ഗോപാലകൃഷ്ണന്റെ ആസ്തി. ബെംഗളൂരു കേന്ദ്രമാക്കിയാണ് ഇദേഹത്തിന്റെ കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.

6. ടി എസ് കല്യാണരാമന്‍

6. ടി എസ് കല്യാണരാമന്‍

കല്യാണ്‍ ഗ്രൂപ്പിന്റെ തലവനായ ടി സ് കല്യാണരാമനും കേരളത്തിലെ ധനികരുടെ പട്ടികയിലുണ്ട്. തൃശൂരിലാരംഭിച്ച സ്വര്‍ണവ്യാപാരം ഇന്ന് ലോകത്തെമ്പാടുമുള്ള ഷോറൂമുകളിലെത്തി നില്‍കുന്നു. 6,600 കോടി രൂപയാണ് ടി എസ് കല്യാണരാമന്റെ ആസ്തി.

English summary

Top six richest people from Kerala

Kerala is not just God's own country, where tourism and tradition define its global appeal. Wealth and entrepreneurship also distinguish Malayalis on the global map.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X