ഹിമാലയനു പിന്നാലെ മലയാളികള്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊച്ചി: റോയല്‍ എന്‍ഫീല്‍ഡ് അവതരിപ്പിച്ച സാഹസിക യാത്രകള്‍ക്കുതകുന്ന ഹിമാലയന് ഡിമാന്‍ഡ് കൂടുന്നു. റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയനു കേരളത്തില്‍ ആവശ്യക്കാര്‍ ഏറിവരുന്നതായി റോയല്‍ എന്‍ഫീല്‍ഡ് സെയില്‍സ്, സര്‍വീസ്, സ്‌പെയര്‍പാട്‌സ് വിഭാഗം മേധാവി ഷാജി കോശി പത്രസമ്മേളനത്തില്‍ പറഞ്ഞു.

ഹിമാലയന്റെ ഇന്ത്യയിലെ മൊത്തം ആവശ്യക്കാരില്‍ 12 ശതമാനവും കേരളത്തില്‍നിന്നാണ്. കേരളത്തില്‍ ഈ ശ്രേണിയിലുള്ള മോട്ടോര്‍ സൈക്കിളുകളുടെ വിപണിയില്‍ 30% എന്‍ഫീല്‍ഡ് നേടിയതായും അദ്ദേഹം പറഞ്ഞു.

ഹിമാലയനു പിന്നാലെ മലയാളികള്‍

റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ വില്‍പന നടത്തിയ 4000 യൂണിറ്റുകളില്‍ 1000 യൂണിറ്റുകളും കര്‍ണാടകയിലാണ്. ഇന്ത്യന്‍ വിപണിയിലുള്ള ഹിമാലയന്‍ ബ്രാന്‍ഡിന് 1,82,922 രൂപയാണ് കൊച്ചിയിലെ ഓണ്‍റോഡ് വില.

ഏപ്രില്‍ മുതല്‍ ജൂലൈ വരെയുള്ള കാലയളവില്‍ 21,212 യൂണിറ്റുകള്‍ വിറ്റഴിച്ച റോയല്‍ എന്‍ഫീല്‍ഡ്, കഴിഞ്ഞ രണ്ട് വര്‍ഷത്തെ അപേക്ഷിച്ച് 138 ശതമാനം വളര്‍ച്ചയാണ് നേടിയത്.

<strong>ക്വിഡും ഡസ്റ്ററും കുതിച്ചുകയറുന്നു</strong>ക്വിഡും ഡസ്റ്ററും കുതിച്ചുകയറുന്നു

English summary

Royal Enfield Himalayan see a huge demand in Kerala

Royal Enfield Himalayan got most of the booking from Kerala.
Story first published: Friday, August 12, 2016, 9:30 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X