തൃശൂര്‍: സംസ്ഥാനത്തു നേന്ത്രപ്പഴത്തിന് റിക്കാര്‍ഡ് വില. കിലോഗ്രാമിന് 60-65 രൂപയ്ക്കാണ് വിവിധ മാര്‍ക്കറ്റുകളില്‍ നേന്ത്രക്കായയുടെ മൊത്തവ്യാപാരം നടക്കുന്നത്.
പച്ചക്കായയുടെ വില വര്‍ധിച്ചതോടെ പഴത്തിനും വില കുതിച്ചുകയറി. നേന്ത്രപ്പഴത്തിനു കിലോഗ്രാമിന് 75-80 രൂപയ്ക്കാണ് ചില്ലറവില്പന.
ഓണം അടുത്തെത്തിയിരിക്കേ നേന്ത്രക്കായ വില കിലോഗ്രാമിനു 100 രൂപയില്‍ എത്താനാണു സാധ്യതയെന്നാണ് വ്യാപാരികളുടെ പക്ഷം. ഓണാവശ്യങ്ങള്‍ക്കായി ഇപ്പോള്‍ത്തന്നെ വ്യാപാരികള്‍ നേന്ത്രക്കായ ശേഖരിച്ചുതുടങ്ങിയിട്ടുണ്ട്. ആഭ്യന്തര ഉത്പാദനത്തിലെ കുറവും അയല്‍ സംസ്ഥാനങ്ങളില്‍നിന്നുള്ള വരവു കുറഞ്ഞതുമാണു വില കുതിച്ചുകയറാനുള്ള കാരണം.

കേരളത്തിലെ ഓണവിപണി ലക്ഷ്യമിട്ടു തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ വന്‍തോതില്‍ കൃഷി നടത്താറുണ്ട്. കാലാവസ്ഥ മോശമായത് ഈ കൃഷികളെ ബാധിച്ചു.
നേന്ത്രപ്പഴം വില ഉയര്‍ന്നതോടൊപ്പം മറ്റ് വാഴപ്പഴങ്ങളുടെ വിലയും വര്‍ധിച്ചു. ഞാലിപ്പൂവന് 75-80, പാളയംകോടന് 45-50, റോബസ്റ്റ 35-40 എന്നിങ്ങനെയാണു പഴങ്ങളുടെ വില.ഒരാഴ്ചക്കു മുന്‍പുള്ള വിലയേക്കാള്‍ ഇരട്ടിയാണിത്.
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വാഴക്കൃഷി നടക്കുന്ന ഇടുക്കി, വയനാട്, പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ ഇത്തവണ കൃഷി തീരെയില്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications