ഇന്‍ഫോസിസില്‍ ജോലി പ്രതിസന്ധിയില്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബെംഗളൂരു: 3,000 ഇന്‍ഫോസിസ് ജീവനക്കാരുടെ ജോലി പ്രതിസന്ധിയില്‍. ഇന്‍ഫോസിസ് ടെക്‌നോളജീസുമായുള്ള പുറംജോലി കരാര്‍ റോയല്‍ ബാങ്ക് ഓഫ് സ്‌കോട്ട്‌ലന്‍ഡ് (ആര്‍ബിഎസ്) പിന്‍വലിച്ചതിനേത്തുടര്‍ന്നാണ് 3000 ഇന്‍ഫോസിസ് ജീവനക്കാരുടെ ജോലി പ്രതിസന്ധിയിലായത്.

ബ്രക്‌സിറ്റ് നയപരിശോധനയെത്തുടര്‍ന്ന്് ബ്രിട്ടണ്‍ യൂറോപ്യന്‍ യൂണിയനില്‍നിന്നു പിന്മാറുന്നതിനാല്‍ ആര്‍ബിഎസ് വികസനപ്രവര്‍ത്തനങ്ങള്‍ ഉപേക്ഷിക്കാന്‍ തീരുമാനിച്ചിരുന്നു. ഇതാണ് കരാര്‍ ഉപേക്ഷിക്കാന്‍ കാരണം.

ഇന്‍ഫോസിസില്‍ ജോലി പ്രതിസന്ധിയില്‍

ആര്‍ബിഎസിന്റെ പ്രധാന സോഫ്റ്റ്‌വെയര്‍ പങ്കാളിയായിരുന്നു ഇന്‍ഫോസിസ്. ആര്‍ബിഎസിനു കണ്‍സള്‍ട്ടിംഗ്, ആപ്ലിക്കേഷന്‍ ഡെലിവറി, ടെസ്റ്റിംഗ് സര്‍വീസ് തുടങ്ങിയ സേവനങ്ങള്‍ നല്‍കിയിരുന്നത് ഇന്‍ഫോസിസാണ്.

കരാര്‍ ഉപേക്ഷിച്ചതോടെ ഈ സേവനങ്ങള്‍ ചെയ്തിരുന്ന ജീവനക്കാരുടെ ജോലിയാണ് പ്രതിസന്ധിയിലായത്. എന്നാല്‍, ജീവനക്കാരുടെ ജോലി നഷ്ടമാവില്ലെന്നും ഇവരെ മറ്റു പ്രോജക്ടുകളിലേക്ക് പുനര്‍വിന്യസിക്കുമെന്നും ഇന്‍ഫോസിസ് അറിയിച്ചു.

30 കോടി പൗണ്ടിന്റെ (2520 കോടി രൂപ) കരാറാണ് ഇന്‍ഫോസിസിനു നഷ്ടമായത്. ജോലി പ്രതിസന്ധിയിലായവരില്‍ ഭൂരിഭാഗവും ഇന്ത്യയിലാണ്.

<strong>കോടികള്‍ വിലമതിക്കും ഈ വീടുകള്‍ക്ക്</strong>കോടികള്‍ വിലമതിക്കും ഈ വീടുകള്‍ക്ക്

English summary

3,000 jobs to get affected post RBS project scrap: Infosys

nfosys has said it will ramp-down about 3,000 jobs following Royal Bank of Scotland's decision to cancel the project to set up a separate bank in the UK.
Story first published: Wednesday, August 17, 2016, 18:18 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X