വീട് എല്ലാവരുടേയും ജീവിതത്തിലെ വലിയ നിധിയാണ്. ഓരോ വീടുകളും ഒരാളുടെ സാമ്പത്തിക സ്ഥിതിയുടേയും ഇഷ്ടങ്ങളുടേയും പ്രതിബിംബമായിക്കഴിഞ്ഞിട്ടുണ്ട് ഇക്കാലത്ത്.
പലരും ലക്ഷക്കണക്കിന് രൂപയാണ് പാര്‍പ്പിടത്തിനായി ചിലവാക്കുന്നത്. വേള്‍ഡ് ബ്ലേസിന്റെ കണക്കനുസരിച്ച് ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള 10 വീടുകള്‍ ഇതാ,
1. മുകേഷ് അംബാനിയുടെ അന്റീലിയ
മുകേഷ് അംബാനിയുടെ സൗത്ത് മുംബൈയിലുള്ള അന്റീലിയ എന്ന സൗധമാണ് ലോകത്തിലെത്തന്നെ ഏറ്റവും വില കൂടിയ വീട്. ഇതിന്റെ വില 10,000 കോടി രൂപയാണ്.400,000 സ്വകയര്‍ഫീറ്റാണ് അന്റീലിയയുടെ വിസ്തൃതി.
2. അബോഡ്
അനില്‍ അംബാനിയുടെ അബോഡിന് ഏകദേശ വില 5000 കോടി രൂപയില്‍ കൂടുതലാണ്. മുംബൈയില്‍ തന്നെയാണ് അബോഡ് സ്ഥിതി ചെയ്യുന്നത്.
3. മന്നത്
ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ഷാരൂഖ് ഖാന്റെ പാര്‍പ്പിടമാണ് മന്നത്. മുംബൈയിലെ ബാന്ദ്രയില്‍ സ്ഥിതി ചെയ്യുന്ന മന്നതിന് 125 കോടി മുതല്‍ 150 കോടി രൂപ വരെ വില വരും.
4. കൊളാബ
രത്തന്‍ ടാറ്റയുടെ വീടാണ് കൊളാബ. 125150 കോടി രൂപയാണ് ഇതിന്റെ വില. 15000 സ്ക്വയര്‍ഫീറ്റാണ് കൊളാബയുടെ വിസ്തീര്‍ണം.
5. നവീന്‍ ജിന്ദാല്
രാഷ്ട്രീയ പ്രമുഖനും വ്യവസായിയുമായ നവീന്‍ ജിന്ദാലിന്റെ ഡല്‍ഹിയിലുള്ള വീടിന് 125150 കോടി രൂപ മൂല്യമുണ്ട്. ഡല്‍ഹിയുടെ ഹൃദയഭാഗത്താണ് ഈ ബംഗ്ലാവ് സ്ഥിതി ചെയ്യുന്നത്.
6. റാണ കപൂര്‍
യെസ് ബാങ്കിന്റെ സിഇഒ ആയ റാണ കപൂര്‍ സിറ്റി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന മുംബൈയിലുള്ള വസതി സ്വന്തമാക്കിയത് 120 കോടി രൂപ വില നല്‍കിയാണ്.
7. ശശി റുയ
എസ്സാര്‍ ഗ്രൂപ്പിന്റെ ചെയര്‍മാനായ ശശി റുയയുടേയും വൈസ് ചെയര്മാന് രവി റുയയുടേയും ന്യൂഡല്‍ഹിയിലുള്ള വസതിക്ക് 120 കോടി രൂപ മൂല്യമുണ്ട്.
8. വിജയ് മല്ല്യ
കിംഗ്ഫിഷറിന്റെ ഉടമയും വായ്പ പണം തിരിച്ചടക്കാതെ നാടുവിടുകയും ചെയ്ത വിജയ് മല്ല്യയുടെ യുബി സിറ്റ്ി നിര്‍മ്മിച്ച വീടിന് 100 കോടി രൂപയാണ് വില.
9. ജി കെ ഹൗസ്
മുംബൈയിലുള്ള ഗൗതം സിംഘാനിയയുടെ ആഡംബര വസതിയാണ് ജികെ ഹൗസ്. ഹെല്‍ത്ത് സെന്റര്‍,മ്യൂസിയം ഹെലിപാഡ് എന്നീ സൗകര്യങ്ങളുണ്ട് 30 നിലകളുള്ള ഈ വീട്ടില്‍.
10. എന്‍സിപിഎ അപ്പാര്‍ട്മെന്റ്
ഈ ബില്‍ഡിംഗിലെ 4 ബിഎച്ച്കെ അപ്പാര്‍ട്മെന്റിന് 29 കോടി മുതല്‍ 35 കോടി വരെയാണ് വില. നരിമാന് പോയിന്റിലാണ് എന്‍സിപിഎ അപ്പാര്‍ട്ടുമെന്റ് സ്ഥിതി ചെയ്യുന്നത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
