ലോകത്തില്‍ ജീവിക്കാന്‍ ഏറ്റവും ചിലവ് കുറഞ്ഞ നഗരങ്ങളുടെ പട്ടികയില്‍ ഇന്ത്യയില്‍ നിന്നുള്ള നാല് സ്ഥലങ്ങള്‍ ഇടം പിടിച്ചു.
ഇക്കണോമിക് ഇന്റലിജന്‍സ് യൂണിറ്റിന്റെ റാങ്കിംഗില്‍ താമസം,ഭക്ഷണം,വൈദ്യുതി തുടങ്ങിയവയുടെ അടിസ്ഥാനത്തിലാണ് നഗരങ്ങളെ ഉള്‍പ്പെടുത്തിയത്.
1. ബെംഗളൂരു
ഇന്ത്യയുടെ സിലിക്കണ്‍ വാലിയായ ബെംഗളൂരുവാണ് കോസ്റ്റ് ഓഫ് ലിവിംഗ് ഏറ്റവും കുറഞ്ഞ ഇന്ത്യന്‍ നഗരങ്ങളില്‍ ഒന്നാമത്. ലിസ്റ്റില്‍ രണ്ടാം സ്ഥാനത്താണ് ബെംഗളൂരു.
2. മുംബൈ
മഹാരാഷ്ട്രയുടെ തലസ്ഥാനമായ മുംബൈ ലിസ്റ്റില്‍ മൂന്നാം സ്ഥാനത്താണ്. സ്റ്റോക്ക് എക്സ്ചേഞ്ചിന്റെയും പ്രമുഖ കമ്പനികളുടേയും ആസ്ഥാനമായ മുംബൈ ഇന്ത്യയുടെ സാമ്പത്തിക ഇടപാടുകളുടെ കേന്ദ്രം കൂടിയാണ്.
3. ചെന്നൈ
തമിഴ്നാട്ടിലെ ചെന്നൈയാണ് ജീവിക്കാന്‍ വളരെ ചിലവ് കുറഞ്ഞ മറ്റൊരു നഗരം.ലോകത്തിലെ കോസ്റ്റ് ഓഫ് ലിവിംഗ് കുറഞ്ഞ നഗരങ്ങളുടെ പട്ടികയില്‍ ചെന്നൈ ആറാം സ്ഥാനത്താണ്.
4. ന്യൂഡല്‍ഹി
ലോകത്തിലെ കുറഞ്ഞ ചിലവില്‍ താമസിക്കാവുന്ന നഗരങ്ങളുടെ പട്ടികയില്‍ എട്ടാമതാണ് ഇന്ത്യയുടെ തലസ്ഥാനമായ ന്യൂഡല്‍ഹി.
അടിസ്ഥാനം ചിലവുകള്‍
നികുതി,ഭക്ഷണ ചിലവ്,താമസചിലവുകള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ നഗരങ്ങളെ പരിഗണിച്ചത്.
മുന്പില് ഇവര്‍
സാംബിയയിലെ ലുസാകയാണ് ലിസ്റ്റില്‍ ഒന്നാമത്. കസാകിസ്ഥാനിലെ അല്‍മാടി നാലാം സ്ഥാനത്താണ്.അള്‍ജീരിയ,കറാച്ചി,ഡമാസ്കസ്,സറാകസ് എന്നിവ യഥാക്രമം അഞ്ച്,ഏഴ്,ഒമ്പത്,പത്ത് സ്ഥാനങ്ങളിലുണ്ട്.
ഏറ്റവും ചിലവ് കൂടുതല്‍ സിംഗപ്പൂരില്‍
ഇക്കണോമിക് ഇന്റലിജന്‍സ് യൂണിറ്റിന്റെ വാര്‍ഷിക റാങ്കിംഗ് അനുസരിച്ച് സിംഗപ്പൂരാണ് ജീവിക്കാന്‍ ഏറ്റവും ചിലവേറിയ നഗരം. കഴിഞ്ഞ മൂന്ന് വര്‍ഷവും സിംഗപ്പൂരായിരുന്നു ഈ പട്ടികയില്‍ ഒന്നാമത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
