ടെക്നോളജി മേഖലയില്‍ മിക്ക പ്രമുഖ കമ്പനികളും പിരിച്ചുവിടലിന്റെ പാതയിലാണ്.ഇന്ത്യയിലെ പല ക്യാമ്പസുകളില്‍ നിന്നും റിക്രൂട്ട് ചെയ്ത ജീവനക്കാരെയാണ് പിരിച്ചുവിടുന്നത്.
ജീവനക്കാരെ ഒഴിവാക്കാന്‍ തീരുമാനമെടുത്ത ആറ് മുന്‍നിര കമ്പനികള്‍ ഇതാ
ഫ്ളിപ്കാര്‍ട്
ഇ-കൊമേഴ്സ് പ്രമുഖരായ ഫ്ളിപ്പ്കാര്‍ട് നിരവധി ജീവനക്കാരെ പിരിച്ചുവിടാന്‍ ഒരുങ്ങുന്നു. ഐ ഐ ടി, ഐ ഐ എം എന്നിവിടങ്ങളില്‍നിന്ന് റിക്രൂട്ട് ചെയ്ത 700 ട്രെയിനികളെയാണ് കമ്പനി പിരിച്ചുവിടുന്നത്. ചിലപ്പോള്‍ ഇത് 1000 വരെ ഉയരാം. ജോലിയില്‍ മികവ് കാട്ടാത്തവരെയാണ് പിരിച്ചുവിടുന്നതെന്ന് ഫ്ളിപ്കാര്‍ട്ട് വൃത്തങ്ങള്‍ പറയുന്നു.
ഓല
രാജ്യത്തെ മുന്‍നിര ആപ് ബേസ്ഡ് ടാക്സി സര്‍വീസായ ഓല ടാക്സി ഫോര്‍ ഷുവറിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതോടെ കമ്പനിയുടെ കോള്‍ സെന്റര്‍,ഡ്രൈവര്‍,ബിസിനസ് ഡെവലപ്മെന്റ് വിഭാഗങ്ങളിലെ ആയിരം പേര്‍ക്കാാണ് ജോലി നഷ്ടമാവുക.
മൈക്രോസോഫ്റ്റ്
മൈക്രോസോഫ്റ്റ് പിരിച്ചുവിടുന്നതില്‍ അധികവും മൈക്രോസോഫ്റ്റ് ഏറ്റെടുത്ത നോക്കിയയിലെ ജീവനക്കാരാണ്. കഴിഞ്ഞ വര്‍ഷം 7800 ജീവനക്കാരെയാണ് ആഗോളതലത്തില്‍ മൈക്രോസോഫ്റ്റ് പിരിച്ചുവിട്ടത്. ഈ വര്‍ഷം മെയില്‍ 1850 ജീവനക്കാരെ പിരിച്ചുവിടുമെന്ന് മൈക്രോസോഫ്റ്റ് പ്രഖ്യാപിച്ചിരുന്നു. ഇതിന് പുറമേ ആയിരത്തിലേറെ ജീവനക്കാരെ ഈ വര്‍ഷം തന്നെ അധികമായി പിരിച്ചുവിടാനാണ് കമ്പനി ഒരുങ്ങുന്നത്.
സിസ്കോ സിസ്റ്റംസ്
നെറ്റ്വര്‍ക്ക് ഉല്‍പ്പന്ന നിര്‍മാതാക്കളായ സിസ്കോ സിസ്റ്റംസ് 14,000 ജീവനക്കാരെയാണ് പിരിച്ചുവിടുന്നത്. 70,000ല്‍ അധികം ജീവനക്കാരാണ് സിസികോയില് ജോലി ചെയ്യുന്നത്.
എച്ച്പി
ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കാന്‍ തയ്യാറെടുക്കുകയാണ് എച്ച്പി. 2016 നടപ്പ് സാമ്പത്തിക വര്്ഷാവസാനത്തോടെ 3,000 പേരെ പിരിച്ചുവിടാനാണ് എച്ച്പി ഒരുങ്ങുന്നത്.
ഗ്രോഫര്‍
ഉപഭോക്താക്കളേയും ലോക്കല്‍ ഷോപ്പുകളേയും ബന്ധിപ്പിക്കുന്ന ഓണ്‍ ഡിമാന്‍ഡ് ഡെലിവറി സര്‍വീസായ ഗ്രോഫര്‍ ആകെ വര്ക്കഫോഴ്സിന്റെ 10% ജീവനക്കാരെയാണ് പിരിച്ചുവിടാന്‍ ഒരുങ്ങുന്നത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
