മുംബൈ: അനില്‍ അംബാനിയുടെ മൂത്ത മകന് ജയ് അന്മോല് റിലയന്‍സ് ക്യാപിറ്റലിന്റെ ഡയറക്ടര്‍ ബോര്‍ഡില്‍ അഡീഷണല്‍ ഡയറക്ടറായി ചുമതലയേല്‍ക്കും. ഇരുപത്തിനാലുകാരനായ അന്മോല് രണ്ട് വര്‍ഷമായി റിലയന്‍സ് ക്യാപിറ്റലിന്റെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു.
അംബാനി കുടുംബത്തിലെ മൂന്നാം തലമുറയും ഇതോടെ കമ്പനി ബോര്‍ഡിലെത്തി. അടുത്ത മാസം നടക്കുന്ന വാര്‍ഷിക ജനറല്‍ മീറ്റിംഗില്‍ അന്മോല് ഫുള്‍ടൈം എക്സിക്യൂട്ടിവ് ഡയറക്ടറായി ചുമതലയേല്‍ക്കും.

ബ്രിട്ടനിലെ വാര്‍വിക് ബിസിനസ് സ്കൂളില്‍നിന്നു ബിരുദമെടുത്ത അന്മോല് റിലയന്‍സ് കാപ്പിറ്റലിന്റെ ഇന്‍ഷുറന്‍സ് ബിസിനസിലായിരുന്നു ശ്രദ്ധിച്ചിരുന്നത്.അനില്‍ അംബാനിയുടെ മൂത്ത സഹോദരന് മുകേഷ് അംബാനിയുടെ മകന് ആകാശ് റിലയന്‍സ് ഇന്ഡസ്ട്രീസില് എക്സിക്യൂട്ടീവാണ്.
4,000 കോടി രൂപയുടെ വിറ്റുവരവുള്ള റിലയന്‍സ് ക്യാപിറ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ്,കമേഴ്സ്യല്‍ ഫിനാന്‍സ്,സെക്യൂരിറ്റീസ്,ജനറല്‍ ഫിനാന്‍സ്, മ്യൂച്വല്‍ ഫണ്ട് എന്നിവയിലാണ് സേവനങ്ങള്‍ നല്‍കുന്നത്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
