നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിച്ച് മാഗി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുംബൈ: അനിയന്ത്രിതമായ അളവില്‍ മായം കലര്‍ന്നതിനാല്‍ നിരോധനം നേരിട്ട നെസ്‌ലെയുടെ മാഗി ന്യൂഡില്‍സ് രണ്ടാം വരവില്‍ വിപണി തിരിച്ചു പിടിക്കുന്നു. രാജ്യത്തെ ആകെ ന്യൂഡില്‍സ് വിപണിയുടെ 57 ശതമാനവും മാഗി ജൂണ്‍ മാസത്തോടെ സ്വന്തമാക്കി. അഞ്ച് മാസത്തേക്ക് നിരോധനം നേരിട്ട മാഗി ഒമ്പത് മാസത്തെ ബിസിനസ് ഫലമായാണ് പഴയ സ്ഥാനം തിരിച്ചുപിടിച്ചത്.

 

കഴിഞ്ഞ വര്‍ഷം ജൂണിലാണ് മാഗി ന്യൂഡില്‍സ് നിരോധനം നേരിട്ടത്.തുടര്‍ന്ന് അഞ്ച് മാസത്തേക്ക് മാഗിയുടെ ഉല്‍പാദനവും വിതരണവും നിര്‍ത്തിവെച്ചു. നവംബറില്‍ വിപണിയില്‍ തിരിച്ചെത്തിയ മാഗിക്ക് മൊത്തം വിപണിയുടെ 10.9 ശതമാനം മാത്രം വിപണി വിഹിതമാണ് ലഭിച്ചത്. ഡിസംബറോടെ 35.2 ശതമാനമായി മാഗിയുടെ വിപണിവിഹിതമുയര്‍ന്നു. മാര്‍ച്ചിലിത് 51 ശതമാനമായി.

 
നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിച്ച് മാഗി

നിരോധനത്തിനു മുമ്പ് ഇത് 77 ശതമാനമായിരുന്നു. മാഗിക്കെതിരേ വിവാദങ്ങളുയര്‍ന്നതോടെ 500 കോടിയലധികം നഷ്ടമുണ്ടായിരുന്നു. ഇന്‍സ്റ്റന്റ് നൂഡില്‍സിന് ഏകദേശം 2,000 കോടിയുടെ മാര്‍ക്കറ്റാണ് ഇന്ത്യയിലുള്ളത്. മാഗിയെക്കൂടാതെ ഐടിസിയുടെ യിപ്പീ, നേപ്പാളില്‍നിന്നുള്ള ചൗധരി ഗ്രൂപ്പിന്റെ വായ് വായ്, പതഞ്ജലി നൂഡില്‍സ് എന്നിവയാണ് ഇന്ത്യന്‍ മാര്‍ക്കറ്റിലെ പ്രധാനികള്‍.

ഉപഭോക്താക്കളെ തിരിച്ചുപിടിക്കാനായി മാഗിയുടെ പുതിയ നാല് വകഭേദങ്ങള്‍ നെസ്ലെ പുതിയതായി വികസിപ്പിച്ചിരുന്നു. ബാര്‍ബിക്യു പെപ്പര്‍,ഗ്രീന്‍ ചിലി,പെരി-പെരി,ചില്ലി ചിക്കന്‍ എന്നിവയാണ് മാഗിയുടെ പുതിയ ഉല്‍പന്നങ്ങള്‍.

<strong>പരാതികളില്‍ മുന്നില്‍ പതഞ്ജലി, പെപ്‌സിയും പിസാഹട്ടും പട്ടികയില്‍</strong>പരാതികളില്‍ മുന്നില്‍ പതഞ്ജലി, പെപ്‌സിയും പിസാഹട്ടും പട്ടികയില്‍

English summary

Maggi with 57 % share regains top slot in noodles market

Nestle India's instant noodle brand Maggi, whose sales were severally hit by FSSAI ban last year, has regained its leadership position+ capturing 57 per cent share of the market in June this year.
Story first published: Wednesday, August 24, 2016, 16:12 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X