മുംബൈ: രാജ്യത്തെ ടെലികോം രംഗത്തെ പ്രമുഖരായ വൊഡാഫോണ്‍ ഇന്ത്യയും ഐഡിയ സെല്ലുലാറും ഒരുമിക്കുന്നു.ടെലികോം സേവന രംഗത്ത് കൈകോര്ത്താലുള്ള സാധ്യതകളെ കുറിച്ച് ഇരുകമ്പനികളും ചര്‍ച്ചകളിലാണെന്ന് സിഎന്‍ബിസി ടിവി 18 റിപ്പോര്‍ട്ട് ചെയ്യുന്നു.ഈ വാര്‍ത്തകളോട് പ്രതികരിക്കാന്‍ ഇരുകമ്പനികളും തയ്യാറായില്ല.
എയര്‍ടെലിന് വെല്ലുവിളി
ഇന്ത്യയിലെ ടെലികോം രംഗത്ത് ഒന്നാമത് നില്ക്കുന്ന ഭാരതി എയര്‍ടെല്ലിന് വെല്ലുവിളി ഉയര്‍ത്തുകയാണ് ഒരുമിക്കുന്നതിലൂടെ വൊഡാഫോണും ഐഡിയയും ലക്ഷ്യമിടുന്നതെന്ന് റിപ്പോര്‍ട്ടുണ്ട്.
വോഡഫോണും ഐഡിയയും രണ്ടാമത്
ഏപ്രിലിലെ ട്രായ്യുടെ കണക്ക് പ്രകാരം രാജ്യത്തെ 25.22 കോടി മൊബൈല്‍ യൂസര്‍മാര്‍ എയര്ടെല്ലിനൊപ്പമാണ്. വൊഡാഫോണിന് 19.79 കോടിയും ഐഡിയയ്ക്ക് 17.46 കോടിയും യൂസര്‍മാരുണ്ട്. റിലയന്‍സും എയര്സെല്ലുമാണ് നാല്, അഞ്ച് സ്ഥാനങ്ങളില്‍.
മൊബൈല്‍ ഉപയോക്താക്കള്‍
രാജ്യത്തെ പ്രശസ്ത റേറ്റിങ്ങ് ഏജന്‍സിയായ ഐസിആര്‍എ അടുത്തിടെ പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം 2013 സെപ്തംബറിന് ശേഷം ഇതാദ്യമായി മൊബൈല്‍ സബ്സ്ക്രൈബേഴ്സിന്റെ എണ്ണം 2016 ഓഗസ്റ്റില്‍ 1,034.25 മില്യണില്‍ നിന്നും 1,033.16 മില്യണായി കുറഞ്ഞു. ആക്ടീവ് മൊബൈല്‍ സബ്സ്ക്രൈബേഴ്സിന്റെ എണ്ണത്തിലും കുറവുണ്ടായിട്ടുണ്ട്. മെയില്‍ 1.56 മില്യണ്‍ കുറഞ്ഞ് 932.5 മില്യണിലെത്തി. ജൂലൈയില്‍ 0.32 മില്യണ്‍ മൊബൈല്‍ യൂസര്‍മാരാണ് വൊഡാഫോണിനെ സമീപിച്ചത്. ഐഡിയയെ 0.25 മില്യണ്‍ യൂസര്‍മാരും. എയര്‍ടെല്ലിനാണ് ജൂലൈയില്‍ കൂടുതല്‍ യൂസര്‍മാരെ ലഭിച്ചത്. 1.07 മില്യണ്‍.
പോര്‍ട്ടബിളിറ്റി
മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റിയില്‍ വൊഡാഫോണ്‍ ആണ് കൂടുതല്‍ നേട്ടമുണ്ടാക്കിയത്. ഇതുവരെ എംഎന്‍പി വഴി 4.7 കോടി കസ്റ്റമേഴ്സ് വൊഡാഫോണിലേക്ക് മാറി. എയര്‍ടെല്‍(3.82 കോടി) ആണ് തൊട്ടുപിന്നില്‍. മൂന്നാം സ്ഥാനത്ത് ഐഡിയയും(1.8 കോടി).
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
