മുംബൈ: കസ്റ്റമേഴ്സിന് ഏത് എടിഎമ്മിലൂടെയും മൊബൈല്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കണമെന്ന് ബാങ്കുകള്‍ക്ക് ആര്‍ബിഐ നിര്‍ദേശം നല്കി. മൊബൈല്‍ ഫോണ്‍ ബാങ്കിംഗിന്റെ ഒഴിച്ചുകൂടാന്‍ പറ്റാത്ത ഘടകമായി മാറിക്കൊണ്ടിരിക്കെയാണ് ആര്‍ബിഐയുടെ പുതിയ നിര്‍ദേശം.
എല്ലാ ബ്രാഞ്ചിലും രജിസ്ട്രേഷന്
ഇന്റര്‍നെറ്റ് ബാങ്കിംഗിലൂടെയും കസ്റ്റമേഴ്സിന് മൊബൈല്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്യാന്‍ അവസരം നല്‍കണമെന്ന് ആര്‍ബിഐ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ ഹോം ബ്രാഞ്ചുകളില്‍ മാത്രമല്ല എല്ലാ ബ്രാഞ്ചുകളിലും മൊബൈല്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്യാന്‍ അവസരമൊരുക്കണം.
വിശ്വാസ്യതയുള്ള ഇടപാടുകള്‍
ക്രഡിറ്റ് കാര്‍ഡ് കമ്പനികള്‍ പറയുന്നതനുസരിച്ച് എസ്എംഎസ് അലര്‍ട്ടുകളും ഒടിപികളും ബാങ്കിംഗിലെ തട്ടിപ്പുകള്‍ വളരെയധികം കുറച്ചിട്ടുണ്ട്.
മൊബൈല്‍ നമ്പര്‍ എന്തിന്
മിസ്ഡ് കോള്‍ ബാങ്കിംഗ് മൊബൈല്‍ ബാങ്കിംഗ് എന്നീ സേവനങ്ങള്‍ക്കായി കസ്റ്റമേഴ്സ് മൊബൈല്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്യേണ്ടത് അത്യാവശ്യമാണ്. മൊബൈല്‍ ബാങ്കിംഗ് ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നതിനും മൊബൈല്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്യണം.
ഇല്ക്ട്രോണിക് തട്ടിപ്പുകള്‍ തടയാന്‍
ഈ മാസം ആദ്യത്തില്‍ ഇലക്ട്രോണിക് ബാങ്ക് ഇടപാടുകള്‍ക്ക് മൊബൈല്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്ത് അലര്‍ട്ടുകള്‍ നല്‍കണമെന്ന് ആര്‍ബിഐ നിര്‍ബന്ധമാക്കിയിരുന്നു. ഇലക്ട്രോണിക് തട്ടിപ്പുകള്‍ തടയാനാണ് ഈ നിര്‍ദേശം നല്‍കിയത്.
ഹോം ബ്രാഞ്ചില്‍ പോവണ്ട ഇനി
ഈയടുത്ത് വരെ ബാങ്കുകള്‍ മൊബൈല്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഹോം ബ്രാഞ്ചില്‍ എത്തിച്ചേരണമെന്ന് കസ്റ്റമേഴ്സിനോട് ആവശ്യപ്പെട്ടിരുന്നു. വിവിധ നഗരങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ഇത് ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു.
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം



Click it and Unblock the Notifications
