മുംബൈ: പലിശ രഹിത ബാങ്കിംഗ് സംവിധാനം ഏര്‍പ്പെടുത്താനായി റിസര്‍വ് ബാങ്ക് ആലോചിക്കുന്നു. മതപരമായ കാരണങ്ങളാല്‍ ബാങ്കിംഗ് വേണ്ടെന്നുവെക്കുന്നവരെക്കൂടി ഭാഗമാക്കാനാണ് പുതിയ നീക്കം.കേരള സര്‍ക്കാര്‍ പരിഗണിക്കുന്ന ഇസ്ലാമിക് ബാങ്കിംഗ് ഇതോടെ യാഥാര്‍ത്ഥ്യമാവാന്‍ സാധ്യത തെളിഞ്ഞു.
കഴിഞ്ഞ ദിവസം ആര്‍ബിഐ പുറത്തിറക്കിയ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് പലിശ രഹിത ബാങ്കിംഗിന്റെ സാധ്യത ഉപയോഗപ്പെടുത്താന്‍ നിര്‍ദേശമുള്ളത്.
പലിശ മതവിരുദ്ധം
പലിശ മതവിരുദ്ധമാണെന്ന വിശ്വാസം നിമിത്തം സമൂഹത്തിലെ ഒരു വിഭാഗം ഇപ്പോള്‍ ബാങ്കിംഗില്‍ താല്പര്യം കാണിക്കുന്നില്ല. ഇവരെക്കൂടി ഉള്‍പ്പെടുത്താനാണ് പലിശ രഹിത ബാങ്കിംഗ് ഏര്‍പ്പെടുത്തേണ്ടത്.
പലിശ രഹിത ബാങ്കിംഗ് എന്താണ്
പലിശ ഇല്ലാതെ ഈടായി ഒന്നും സ്വീകരിക്കാതെ ലാഭ നഷ്ട പങ്കാളിത്തത്തോടെ വായ്പ നല്‍കുകയോ നിക്ഷേപം സ്വീകരിക്കുകയോ ചെയ്യുന്ന രീതിയാണ് പലിശ രഹിത ബാങ്കിംഗ്.
ബാങ്കിംഗ് വ്യാപിപ്പിക്കാന്‍
സമൂഹത്തിലെ എല്ലാ വിഭാഗങ്ങളേയും ബാങ്കിംഗുമായി അടുപ്പിക്കാനാണ് പലിശ രഹിത ബാങ്കിംഗ് ആവശ്യം എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
പലിശയല്ല ലാഭവിഹിതം
പലിശയ്ക്ക് പകരം സംരംഭത്തിന്റെ ലാഭ വിഹിതമാണ് പണം നിക്ഷേപിക്കുന്ന വ്യക്തിക്ക് ലഭിക്കുക.
കേരളത്തിന്റെ ഇസ്ലാമിക് ബാങ്ക്
കേരള സര്‍ക്കാര്‍ ഇസ്ലാമിക് ബാങ്ക് ആരംഭിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ആര്‍ബിഐ ഇതിന് അനുമതി നല്‍കാനാവില്ലെന്നാണ് അറിയിച്ചത്.
More From GoodReturns

ആർബിഐയുടെ പുതിയ തീരുമാനം: ഭവനവായ്പയും നിക്ഷേപങ്ങളും ഇനി എങ്ങനെ? സാധാരണക്കാർ അറിയേണ്ടത്

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

ആർബിഐ യോഗം: പലിശ നിരക്ക് ഉയരുമോ? ഇഎംഐയും എഫ്ഡിയും ഇനി എന്ത് ചെയ്യണം?

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ



Click it and Unblock the Notifications