റിലയന്‍സിലും ഓഫര്‍ മഴ: ഒരു രൂപയില്‍ 300 മിനിറ്റ് 4ജി കോള്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുംബൈ: റിലയന്‍സ് ജിയോയുടെ കടന്നുവരവോടെ ടെലികോം കമ്പനികള്‍ ഓഫറുകള്‍ നല്‍കാന്‍ മത്സരിക്കുകയാണ്. ഇപ്പോഴിതാ അനില്‍ അംബാനിയുടെ റിലയന്‍സ് കമ്യൂണിക്കേഷന്‍സും ടെലികോം മത്സരത്തിലേക്ക്. ഒരു രൂപയ്ക്ക് 300 മിനിറ്റ് 4ജി കോളിങ് എന്ന ഓഫറാണ് റിലയന്‍സ് കമ്യൂണിക്കേഷന്‍സ് ഉപയോക്താക്കളെ ആകര്‍ഷിക്കാന്‍ അവതരിപ്പിക്കുന്നത്.

 

ആപ് ടു ആപ് ടോക്കിങ് എന്ന പാക്കേജിന് 30 ദിവസത്തേക്ക് കാലാവധിയുണ്ട്. ദിവസേന 10 മിനിറ്റ് വീതം 30 ദിവസത്തേക്കാണ് ഓഫര്‍ നല്‍കുക.ഒരു രൂപ മാത്രമാണ് നിരക്കെന്നതാണ് ഓഫറിന്റെ പ്രധാന ആകര്‍ഷണം.

 
റിലയന്‍സിലും ഓഫര്‍ മഴ: ഒരു രൂപയില്‍ 300 മിനിറ്റ് 4ജി കോള്‍

7 എംബി വീതമുള്ള പ്രതിദിന ഡാറ്റ ക്രെഡിറ്റ് രീതിയാണ് ഓഫറിനു റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് സ്വീകരിക്കുന്നത്. വാട്‌സ് ആപ്പ്, ഫേസ്ബുക്ക് മെസെഞ്ചര്‍, സ്‌കൈപ്പ്, ഗൂഗിള്‍ ഹാങ്ഔട്ട്, വൈബര്‍ തുടങ്ങിയ ആപ്പുകളില്‍ ഓഫര്‍ ഉപയോഗിക്കാന്‍ സാധിക്കും.

റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിന് 110 മില്യണ്‍ ഉപയോക്താക്കളാണ്് രാജ്യത്തുള്ളത്. ഇതില്‍ എത്ര പേര്‍ക്ക് 4ജി സേവനം ലഭിക്കുന്നുണ്ടെന്ന കൃത്യമായ കണക്ക് കമ്പനി അറിയിച്ചിട്ടില്ല. 850 മെഗാഹെര്‍ട്‌സ് സ്‌പെക്ട്രം ബാന്‍ഡിലാണ് റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് 4ജി സേവനങ്ങള്‍ നല്‍കുന്നത്.

<strong>ജിയോ: കമ്പനികള്‍ ഓഫറുകള്‍ നല്‍കി മത്സരിക്കുന്നു</strong>ജിയോ: കമ്പനികള്‍ ഓഫറുകള്‍ നല്‍കി മത്സരിക്കുന്നു

English summary

RCom offers 300 minutes data calls at Re 1

Reliance Communications on Tuesday introduced its 4G app-to-app calling for customers at an introductory price of Re 1 for 300 minutes of talk-time for 30 days.
Story first published: Wednesday, August 31, 2016, 14:34 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X