കൊച്ചി: നിരക്ക് കുറച്ച് യാത്രക്കാരെ കൂട്ടാന്‍ എയര്‍ ഇന്ത്യ ഒരുങ്ങുന്നു.നഷ്ടം 28,000 കോടി രൂപ കടന്നതോടെയാണ് എയര്‍ ഇന്ത്യയുടെ പുതിയ നീക്കം. എയര്‍ ഇന്ത്യയില്‍ നിലവില്‍ രാജ്യത്ത് ഏറ്റവും ഉയര്‍ന്ന ടിക്കറ്റ് നിരക്കുകള്‍ ഗള്‍ഫ് മേഖലയിലേക്കാണ്. ഗള്‍ഫ് യാത്രക്കാരെ ആകര്‍ഷിക്കാന്‍ എയര്‍ ഇന്ത്യ നിരക്കു കുറയ്ക്കുന്നു
കമ്പനിക്ക് നഷ്ടം
ടിക്കറ്റ് വര്‍ധനവും അകാരണമായ യാത്ര റദ്ദാക്കലും മൂലം 20% യാത്രക്കാരെയാണ്് എയര്‍ ഇന്ത്യയ്ക്ക് നഷ്ടമായത്. മറ്റ് കമ്പനികളെ അപേക്ഷിച്ച് 10% അധികനഷ്ടമാണിത്. ഇത് കമ്പനിക്ക് നഷ്ടം വരുത്തി വെച്ചതായി കണക്കുകള്‍ പറയുന്നു.
ചിലവ് ചുരുക്കല്‍
എയര്‍ ഇന്ത്യ ചിലവ് ചുരുക്കലിന്റെ ഭാഗമായി ജീവനക്കാരുടെ യാത്രയ്ക്ക് പ്രത്യേക ആഡംബര വാഹനങ്ങള്‍ ഏര്‍പ്പെടുത്തുന്നതും ആഡംബര ഹോട്ടലുകളില്‍ താമസിക്കുന്നതും വിലക്കിയിട്ടുണ്ട്. വില കൂടിയ ബൊക്കെകള്‍ നല്‍കുന്നതും ഉദ്യോഗസ്ഥരെ യാത്രയാക്കാന്‍ ജീവനക്കാര്‍ ഒരുമിച്ച് പോകുന്നതും വിലക്കിയിട്ടുണ്ട്.
എയര്‍ഇന്ത്യ നഷ്ടത്തില്‍
വലിയ നഷ്ടത്തിലാണ് എയര്‍ ഇന്ത്യ. വിമാനം വൈകിയതിനാല്‍ കഴിഞ്ഞ അഞ്ച് മാസത്തിനിടെ മൂന്ന് കോടി രൂപയാണ് എയര്‍ഇന്ത്യ നഷ്ടപരിഹാരമായി നല്‍കേണ്ടി വന്നത്. രാജ്യത്തിലെ ആകെ വിമാനക്കമ്പനികള്‍ യാത്രക്കാര്‍ക്ക് നല്കിയ നഷ്ടപരിഹാരത്തിന്റെ 80% എയര്ഇന്ത്യയുടേതാണ്.
എയര്‍ഇന്ത്യ വൈകുന്നു
രാജ്യത്ത് ഓരോ മിനിറ്റിലും ഓരോ എയര്‍ ഇന്ത്യ വിമാനം വൈകുന്നു എന്നാണ് കണക്കുകള്‍. കേരളത്തിലെ എല്ലാ വിമാനത്താവളങ്ങളും വിമാനങ്ങള്‍ വൈകുന്നതില്‍ മുന്നിലാണ്.
ആകര്ഷകമാവാന് ഒരുങ്ങുന്നു
എയര്‍ ഇന്ത്യയെ ആകര്‍ഷമാക്കുന്നതിനായി ബന്ധപ്പെട്ട് എയര്‍ ഇന്ത്യ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ അശ്വിനി ലോഹാനി എല്ലാ എയര്‍ഇന്ത്യ യൂണിറ്റുകളില്‍നിന്നും നിര്‍ദേശങ്ങള്‍ ക്ഷണിച്ചു.
ഗള്‍ഫ് മേഖലയ്ക്ക് പ്രാധാന്യം
ഗള്‍ഫ് മേഖലയാണ് പ്രധാനമായും എയര്‍ഇന്ത്യ ലക്ഷ്യംവെക്കുന്നത്. ഗള്‍ഫ് മേഖലയില്‍ നിന്നുമുള്ള യാത്രക്കാരില്‍ നിന്നായിരുന്നു എയര്‍ ഇന്ത്യക്ക് ലാഭമുണ്ടായതും.
ടിക്കറ്റ് നിരക്ക് കുറയ്ക്കാം
നിലവിലെ പ്രശ്നങ്ങളില്‍ എങ്ങനെ യാത്രക്കാര്‍ക്ക് സഹായകമായ തീരുമാനങ്ങള്‍ കൈക്കൊള്ളാം എന്നതാണ് എയര്‍ ഇന്ത്യ പരിശോധിക്കുന്നത്. പ്രശ്ന പരിഹാരത്തിന് ടിക്കറ്റ് നിരക്ക് കുറയ്ക്കുക എന്നതാണെങ്കില്‍ അതിനും തയ്യാറായികൊണ്ടാണ് എയര്‍ ഇന്ത്യ പുതിയ നടപടിയിലേക്ക് നീങ്ങുന്നത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
