മുംബൈ: : ദുബായില്‍ നിന്ന് ഇന്ത്യയിലേക്ക് പുതിയ വിമാന സര്‍വീസുകള്‍ ആരംഭിക്കും. കൊച്ചി, കോഴിക്കോട് ഉള്‍പ്പെടെയുള്ള വിമാനത്താവളങ്ങളിലേക്ക് ഏഴ് പുതിയ വിമാന സര്‍വീസുകളാണ് ആരംഭിക്കുന്നത്.
പ്രമുഖ വിമാനക്കമ്പനികള്‍
എയര്‍ഇന്ത്യാ എക്സ്പ്രസ്, ജെറ്റ് എയര്‍വെയ്സ്, സ്പൈസ് ജെറ്റ്, ഇന്‍ഡിഗൊ എന്നീ വിമാനക്കമ്പനികളാണ് കൊച്ചി കോഴിക്കോട്, മംഗലാപുരം ,തിരുച്ചിറപ്പള്ളി, ചണ്ഡിഗഡ്, വാരണാസി സെക്ടറുകളിലേക്ക് പുതിയ സര്‍വീസ് തുടങ്ങുന്നത്.
നിരക്ക് കുറഞ്ഞേക്കാം
പുതിയ സര്‍വീസുകള്‍ ആരംഭിക്കുന്നതോടെ മത്സരം ശക്തമാകുന്നതോടെ ടിക്കറ്റ് വില കുറയുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാര്‍.
ഇന്‍ഡിഗോ സെപ്റ്റംബറില്‍
ദുബായിയില്‍ നിന്ന് കൊച്ചിയിലേക്കുള്ള ഇന്‍ഡിഗോയുടെ പ്രതിദിന സര്‍വീസിന് സെപ്റ്റംബര്‍ 26-ന് തുടക്കമാകും. ദുബായ് -കൊച്ചി സെക്ടറില്‍ ഇന്‍ഡിഗോ ദിവസേന രണ്ടു വിമാന സര്‍വീസുകള്‍ നടത്തും.
ഇന്‍ഡിഗോ സമയക്രമം
വൈകിട്ട് 7.20 ന് ദുബായിയില്‍ നിന്നും പുറപ്പെടുന്ന വിമാനം പ്രാദേശിക സമയം പുലര്‍ച്ചെ ഒരു മണിക്ക് കൊച്ചിയിലെത്തും. 1.50 -നാണ് ഈ വിമാനത്തിന്റെ ദുബായിലേക്കുള്ള മടക്കയാത്ര.
ജെറ്റ് എയര്‍വേസ് ഒക്ടോബറില്‍
ജെറ്റ് എയര്‍വെയ്സിന്റെ ഷാര്‍ജ-കോഴിക്കോട് സര്‍വീസ് ഒക്ടോബര്‍ 30-ന് ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഇലക്ട്രോണിക് സിറ്റി ഫ്ലൈഓവർ യാത്രക്കാർ ശ്രദ്ധിക്കുക; ഇന്ന് മുതൽ വൻ ഗതാഗത നിയന്ത്രണം, അറിയേണ്ടതെല്ലാം

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
