വന്‍ ഓഫറുകളുമായി റിലയന്‍സ് ജിയോ പ്രയാണം ആരംഭിച്ചതോടെ ഉപഭോക്താക്കളെ പിടിച്ച് നിര്‍ത്താന്‍ കമ്പനികളെല്ലാം ഓട്ടത്തിലാണ്. എന്ത് നഷ്ടം സഹിച്ചും വിട്ടുകൊടുക്കാതിരിക്കാനാണ് ടെലികോം കമ്പനികളായ എയര്‍ടെല്‍,ഐഡിയ,വോഡഫോണ്‍ എന്നിവ ശ്രമിക്കുന്നത്. എന്നാല്‍ ഓഫര്‍ പ്രഖ്യാപനത്തില്‍ ഇന്ത്യന്‍ ടെലികോം വിപണിയെ ഞെട്ടിച്ചത് ബിഎസ്എന്‍എല്ലാണ്.
ഞെട്ടിച്ച് ബിഎസ്എന്‍എല്‍
ഒരു ജിബി ഡാറ്റാ ഉപയോഗത്തിന് ഒരു രൂപയില്‍ത്താഴെ നിരക്ക് ഈടാക്കുന്ന പുതിയ ഓഫറുമായാണ് ബിഎസ്എന്‍എല്‍ രംഗത്ത്. ഒരു മാസം 300 ജിബി ഡാറ്റ ഉപയോഗിക്കുന്ന ബ്രോഡ്ബാന്‍ഡ് ഉപഭോക്താക്കള്‍ക്കായിരിക്കും ഈ നിരക്ക് ലഭ്യമാകുക. 300 ജിബി ഡാറ്റ ഉപയോഗത്തിനായി 249 രൂപ മാത്രമേ ഈടാക്കുകയുള്ളൂ. 2എംബിപിഎസ് ആയിരിക്കും ഡാറ്റയുടെ വേഗത.
ഓഫറുകളുമായി വോഡഫോണ്‍
998 രൂപയ്ക്ക് 20 ജിബി ഡാറ്റയാണ് വൊഡാഫോണ്‍ നല്‍കുന്നത്. ഫ്രീ കോളുകളാണ് വോഡാഫോണിന്റെ മറ്റൊരു പ്രഖ്യാപനം. ഇതു മൂലം വൊഡാഫോണിന്റെ ഏതു നെറ്റ്വര്‍ക്കിലേക്ക് ഫ്രീയായി വിളിക്കാന്‍ സാധിക്കും. കൂടാതെ മൂന്നുമാസത്തേക്ക് ടെലിവിഷന്‍, സിനിമ, വീഡിയോ, എന്നിവയും ഫ്രീയായി ആസ്വദിക്കാം.
വിട്ടുകൊടുക്കാതെ എയര്‍ടെല്‍
135എംബിപിഎസ് വേഗമുള്ള 4ജി സേവനം എയര്‍ടെല്‍ മുംബൈയില്‍ കൊണ്ടുവന്നിട്ടുണ്ട്. നിലവില്‍ ഇന്ത്യയില്‍ ലഭ്യമായ ഏറ്റവും വേഗമുള്ള 4ജി സേവനമാണിത്. ഡാറ്റാ നിരക്കുകളും എയര്‍ടെല്‍ കുത്തനെ കുറച്ചിട്ടുണ്ട്. തുടക്കത്തില്‍ 1498 രൂപയ്ക്ക് റീചാര്‍ജ് ചെയ്താല്‍ 51 രൂപയ്ക്കാണ് ഒരു ജിബി 3ജി, 4ജി ഡാറ്റ എയര്‍ടെല്‍ നല്‍കുന്നത്. 51 രൂപയ്ക്ക് റീചാര്‍ജ് ചെയ്യുമ്പോള്‍ 28 ദിവസത്തേക്ക് ഒരു ജിബി ഡാറ്റ ലഭിക്കും. 12 മാസമാണ് ഈ ഓഫറിന്റെ കാലാവധി.
മത്സരത്തിനൊരുങ്ങി ഐഡിയ
ഒരു ജിബിക്ക് താഴെയുള്ള ഡാറ്റ പ്ലാനുകളിലാണ് ഐഡിയ ഇപ്പോള്‍ കുറവ് വരുത്തിയിരിക്കുന്നത്. 45 ശതമാനം വരെയാണ് കമ്പനി നിരക്കുകള്‍ കുറച്ചിരിക്കുന്നത്. 22 രൂപയ്ക്ക് മൂന്ന് ദിവസത്തേക്ക് ലഭിച്ചിരുന്ന 66 എംബി 4ജി/ 3ജി ഡാറ്റ, 90 എംബിയായി വര്‍ധിപ്പിച്ചു. മുന്‍പ് 19 രൂപയ്ക്ക് മൂന്ന് ദിവസത്തേക്ക് ലഭ്യമായിരുന്ന 75എംബി 2ജി ഡാറ്റ ഇപ്പോള്‍, 110 എംബിയായി ഉയര്‍ത്തുകയും കാലവധി മൂന്ന് ദിവസമായി നിലനിര്‍ത്തുകയും ചെയ്തു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
