ബജറ്റ് എയര്‍ലൈനായ ഇന്ഡിഗോയിലും നിരക്കിളവ്. ആഭ്യന്തര യാത്രകള്‍ക്ക് 900 രൂപയിലാണ് ടിക്കറ്റുകള്‍ പ്രഖ്യാപിച്ചത്. സെപ്റ്റംബര്‍ 10 വരെ ബുക്ക് ചെയ്യുന്ന ഈ ഓഫറില്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ കഴിയും. 900 രൂപ ടിക്കറ്റ് നിരക്കില്‍ സെപ്റ്റംബര്‍ 13 മുതല്‍ സെപ്റ്റംബര്‍ 30 വരെ യാത്ര ചെയ്യാം.
900 രൂപ മുതല്‍
ജമ്മു-ശ്രീനഗര്‍, ഡല്‍ഹി-ജയ്പുര്‍, റൂട്ടുകളിലാണ് 900 രൂപ ടിക്കറ്റ് നിരക്കില്‍ യാത്ര ചെയ്യാന്‍ കഴിയുക.
ടിക്കറ്റ് നിരക്കുകള്‍ ഇങ്ങനെ
ഡല്‍ഹി-ലഖ്നൗ റൂട്ട് ടിക്കറ്റുകള്‍ 1,346 രൂപ മുതലാണ് ആരംഭിക്കുന്നത്. ഗുവഹാട്ടി-ബാഗ്ദോഗ്ര യാത്രയ്ക്ക് 1,648 രൂപ മുതല്‍, ജമ്മു-ഡല്‍ഹി യാത്രയ്ക്ക് 1,750 രൂപ മുതല്‍, ഡല്‍ഹി-വാരണാസി 1,846 രൂപ മുതല്‍, ശ്രീനഗര്‍-ഡല്‍ഹി 1,890 രൂപ മുതല്‍, ഡല്‍ഹി-ജമ്മു 1,896 രൂപ മുതല്‍ എന്നിങ്ങനെയാണ് ഇന്‍ഡിഗോയിലെ ഓഫര്‍ ടിക്കറ്റ് നിരക്കുകള്‍.
സീറ്റുകള്‍
എത്ര സീറ്റുകളാണ് ഈ ഓഫറില്‍ ലഭ്യമാവുകയെന്ന് ഇന്‍ഡിഗോ ഇതുവരെ അറിയിച്ചിട്ടില്ല.
എയര്‍ ഏഷ്യയിലും ഓഫര്‍
599 രൂപയ്ക്ക് വിമാന ടിക്കറ്റുകളുമായി ബജറ്റ് എയര്‍ലൈനായ എയര്‍ ഏഷ്യ ഇന്ത്യ പുതിയ ഓഫറുമായി രംഗത്തെത്തിയിരുന്നു. സെപ്റ്റംബര്‍ 11 വരെ ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്കാണ് 599 രൂപ മുതല്‍ യാത്ര ചെയ്യാമെന്ന ഈ ഓഫര്‍ ലഭിക്കുക. 2017 ഫെബ്രുവരി 6 മുതല്‍ 2017 ഒക്ടോബര്‍ 28 വരെ ഈ നിരക്കില്‍ യാത്ര ചെയ്യാന്‍ കഴിയും.
വിസ്താരയും മത്സരത്തിന്
വിസ്താരയില് 949 രൂപ മുതലാണ് ഓഫര്‍ ടിക്കറ്റ് നിരക്ക്. ആഭ്യന്തര യാത്രകളില്‍ ഓഫ് സീസണ് നഷ്ടം കുറയ്ക്കാനാണ് വിമാനക്കമ്പനികള്‍ പ്രത്യേക ഡിസ്കൗണ്ടുകളും ഓഫറുകളും പ്രഖ്യാപിക്കുന്നത്.
ടിക്കറ്റ് നിരക്ക് യുദ്ധം മുറുകും
പ്രമുഖ ബജറ്റ് എയര്‍ലൈനുകളെല്ലാം ഓഫറുകള്‍ പ്രഖ്യാപിച്ച് രംഗത്ത് വന്നതോടെ ഇനിയും ടിക്കറ്റ് നിരക്ക് ഓഫര്‍ മത്സരം പ്രതീക്ഷിക്കാം.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
