ബിസിനസില്‍ ഒന്നാമത് മഹാരാഷ്ട്ര, മോഡിയുടെ ഗുജറാത്ത് രണ്ടാമത്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബിസിനസ് നടത്താന്‍ ഏറ്റവും അനുയോജ്യമായ സ്ഥലം മഹാരാഷ്ട്ര. ഏഷ്യ കോംപിറ്റിറ്റീവ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ(എസിഎ) റിപ്പോര്‍ട്ടിലാണ് മഹാരാഷ്ട്രയെ സംരംഭങ്ങള്‍ക്ക് യോജിച്ച സ്ഥലമായി തിരഞ്ഞെടുത്തത്.

മഹാരാഷ്ട്ര ഒന്നാമത്

മഹാരാഷ്ട്ര ഒന്നാമത്

മാക്രോ ഇക്കണോമിക് സ്ഥിരത, ഗവണ്‍മെന്റ്-ഭരണസംവിധാനങ്ങള്‍, സാമ്പത്തികാവസ്ഥ, ബിസിനസ് രീതി മാനവവിഭവശേഷി,സൗകര്യങ്ങള്‍,ജീവിതമേന്മ എന്നിവ അടിസ്ഥാനമാക്കിയാണ് മഹാരാഷ്ട്രയെ ബിസിനസിന് അനുയോജ്യമായ സ്ഥലമായി തിരഞ്ഞെടുത്തത്.

ഗുജറാത്ത്

ഗുജറാത്ത്

പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ സംസ്ഥാനമായ ഗുജറാത്താണ് ബിസിനസ് നടത്താന്‍ പറ്റിയ സാമ്പത്തിക മേഖലകളില്‍ രണ്ടാമത്.

പിന്നില്‍ ഈ സംസ്ഥാനങ്ങള്‍

പിന്നില്‍ ഈ സംസ്ഥാനങ്ങള്‍

ഇന്ത്യയുടെ തലസ്ഥാനമായ ഡല്‍ഹി,ഗോവ,ആന്ധ്ര എന്നീ സംസ്ഥാനങ്ങളാണ് ഇന്ത്യയില്‍ അധികം ആയാസമില്ലാതെ ബിസിനസ് നടത്താന്‍ പറ്റിയ സ്ഥലങ്ങള്‍.

മത്സരക്ഷമതയിലും മഹാരാഷ്ട്ര ഒന്നാമത്

മത്സരക്ഷമതയിലും മഹാരാഷ്ട്ര ഒന്നാമത്

ബിസിനസില്‍ ഏറ്റവും മത്സരക്ഷമതയും മഹാരാഷ്ട്രയിലാണ് കൂടുതലെന്നാണ് റിപ്പോര്‍ട്ടില്‍. ഡല്‍ഹി,തമിഴ്‌നാട്,ഗുജറാത്ത്,കര്‍ണാടക എന്നീ സംസ്ഥാനങ്ങളാണ് തൊട്ടടുത്ത സ്ഥാനങ്ങളിലുള്ളത്.

വിദേശനിക്ഷേപത്തിലും ഒന്നാമത്

വിദേശനിക്ഷേപത്തിലും ഒന്നാമത്

ഇന്ത്യയിലേക്കുള്ള നേരിട്ടുള്ള വിദേശനിക്ഷേപത്തിലും ലിസ്റ്റിലുള്ള സംസ്ഥാനങ്ങളാണ് മുന്നിട്ടു നില്‍ക്കുന്നത്. ഇന്ത്യയിലേക്കുള്ള വിദേശ നിക്ഷേപത്തിന്റെ 50-60% ഈ അഞ്ച് സംസ്ഥാനങ്ങളാണ് നേടുന്നതെന്ന് എസിഎ റിപ്പോര്‍ട്ട് കാണിക്കുന്നു.

English summary

Maharashtra emerges top performer in overall competitiveness

Maharashtra has emerged as the top performer in overall competitiveness in a study by the Asia Competitiveness Institute (ACI) under the Lee Kuan Yew School of Public Policy in Singapore.
Story first published: Thursday, September 8, 2016, 10:28 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X