സ്‌പൈസ്‌ജെറ്റിന് ഇരട്ടിലാഭം
ന്യൂഡല്‍ഹി: സ്വകാര്യ എയര്‍ലൈന്‍ കമ്പനിയായ സ്‌പൈസ്‌ജെറ്റിന് ഇരട്ടിലാഭം. 149 കോടി രൂപയാണ് സ്‌പൈസ്‌ജെറ്റിന്റെ അറ്റ ലാഭം.
കഴിഞ്ഞ വര്‍ഷം 73 കോടി രൂപയായിരുന്നു അറ്റ ലാഭം. കമ്പനിയുടെ മൊത്തവരുമാനം 1113 കോടി രൂപയില്‍ നിന്ന് 1521.53 കോടിയായി ഉയര്‍ന്നു. കമ്പനിയുടെ മൊത്തം ചിലവില്‍ നല്ല കുറവും രേഖപ്പെടുത്തിയിട്ടുണ്ട്.

1374.04 കോടി രൂപയായിരുന്ന ചിലവ് 1032.22 കോടിയായാണ് കുറഞ്ഞത്. തുടര്‍ച്ചയായ ആറാം പാദത്തിലും ലാഭം നിലനിര്‍ത്തിയ സ്‌പൈസ്‌ജെറ്റ് ഒരു സമയത്ത് വന്‍ പ്രതിസന്ധി നേരിട്ടിരുന്നു. അടച്ചുപൂട്ടലിന്റെ വക്കിലെത്തിയ കമ്പനിയില്‍ പുതിയ നേതൃത്വമെത്തിയതോടെ ലാഭത്തിലേക്ക് തിരിച്ചെത്തുകയായിരുന്നു.
നിലവില്‍ 28 ബോയിംഗ് 737 എഞ്ചിന്‍, 14 ബൊംബാര്‍ഡിയര്‍ ക്യു 400 വിമാനങ്ങളാണ് സ്‌പൈസ്‌ജെറ്റിന് വേണ്ടി സര്‍വീസ് നടത്തുന്നത്.


Click it and Unblock the Notifications


