പ്രവാസികള്‍ക്ക് ഓണസമ്മാനമായി എയര്‍ ഇന്ത്യ എക്സ്പ്രസ്. ഓണം പ്രമാണിച്ച് കേരളത്തിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകളില്‍ വന്‍ ഇളവാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് പ്രഖ്യാപിച്ചിട്ടുള്ളത്.
ബക്രീദും ഓണവും ഒരുമിച്ചുവരുന്ന സാഹചര്യത്തിലാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് നിരക്കുകളില്‍ വന്‍ കുറവ് വരുത്തിയിരിക്കുന്നത്.
എക്സ്പ്രസ് നിരക്ക് കുറച്ചു
പുതിയ നിരക്കനുസരിച്ച് അബുദാബി, കോഴിക്കോട് റൂട്ടില്‍ 1260 രൂപയുടെ കുറവാണുള്ളത്. നേരത്തെ 7830 രൂപയായിരുന്നത് (435 ദിര്‍ഹം) പുതിയ നിരക്കനുസരിച്ച് 6570 രൂപയായി (365 ദിര്‍ഹം) കുറയുമെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് ട്രാവല്‍ കണ്‍സള്‍ട്ടന്റ് അബ്ദുള്‍ സാലിഹ് അറിയിച്ചു.
നിരക്കുകള്‍
കൊച്ചിയിലേക്ക് 7470 രൂപയും (415 ദിര്‍ഹം) തിരുവനന്തപുരത്തേയ്ക്ക് 9090 രൂപയും (505 ദിര്‍ഹം) ദില്ലിയിലേക്ക് 6516 രൂപയും (362 ദിര്‍ഹം) ,അല്‍ ഐന്‍- കോഴിക്കോട് റൂട്ടില്‍ 7650 രൂപയും (425 ദിര്‍ഹം) മാംഗളൂരിലേക്ക് 6660 രൂപയുമാണ് (370 ദിര്‍ഹം) പുതുക്കിയ നിരക്കുകള്‍.
14 മുതല്‍ നിരക്കിളവുകള്‍
തിരുവോണ ദിവസമായ സെപ്തംബര്‍ 14 മുതലാണ് പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരിക.
ടെര്‍മിനലില്‍ മാറ്റം
എയര്‍ ഇന്ത്യ എക്സ്പ്രസ് ഇനി മുതല്‍ അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ടെര്‍മിനല്‍ ഒന്നിനു പകരം ടെര്‍മിനല്‍ 1എ ല്‍ നിന്നാണ് പുറപ്പെടുകയെന്നും കമ്പനി അറിയിച്ചു.
ലാഭം നേടി എയര്‍ഇന്ത്യ എക്സ്പ്രസ്
2015-2016 സാമ്പത്തിക വര്‍ഷം എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ ലാഭം 361.68 കോടി രൂപയായി വര്‍ധിച്ചിരുന്നു. 2005ല്‍ പ്രവര്‍ത്തനമാരംഭിച്ചതിന് ശേഷം ആദ്യമായാണ് എയര്‍ഇന്ത്യ എക്സ്പ്രസ് ലാഭം നേടുന്നത്.
പുതിയ സര്‍വീസുകള്‍
വാരണസി-ഷാര്‍ജ എക്സ്പ്രസ് ആഴ്ചയില്‍ ഏഴ് ദിവസമാക്കാനൊരുങ്ങുകയാണ് കമ്പനി. ചണ്ഡീഗഢില്‍ നിന്ന് ആദ്യത്തെ രാജ്യാന്തര സര്‍വീസ് തുടങ്ങുന്ന കമ്പനിയാണ് എയര്‍ ഇന്ത്യ എക്സ്പ്രസ്. ഏഴ് ദിവസം ട്രിച്ചിയില്‍ നിന്നും ഷാര്‍ജയിലേക്ക് നേരിട്ട് സര്‍വീസ് നടത്താനും ഒരുങ്ങുന്നുണ്ട്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
