പലിശ നിരക്ക് ഏറ്റവും കൂടിയ ലോണാണ് പേഴ്സണല്‍ ലോണ്‍. ക്രഡിറ്റ് റേറ്റിംഗ്,പേഴ്സണല്‍ വിവരങ്ങള്‍,സിബില്‍ സ്കോര്‍ തുടങ്ങി പേഴ്സണല്‍ ലോണ്‍ ലഭിക്കാന്‍ എന്തൊക്കെ വേണം എന്നറിയാമോ?
യോഗ്യത
ലോണിനുള്ള യോഗ്യത ഓരോ ബാങ്കിലും വ്യത്യസ്തമാണ്. പ്രാഥമിക പരിഗണന ലോണ്‍ തിരിച്ചടയ്ക്കാനുള്ള ശേഷിയാണ്. വയസ്,പ്രൊഫൈല്‍,ജോലി,ജോലി സ്ഥലം എന്നിവയും ചിലപ്പോള്‍ പരിഗണിക്കും.
പലിശ നിരക്ക്
ആഗസ്റ്റില്‍ പേഴ്സണല്‍ ലോണിന്റെ പലിശ നിരക്ക് 11.5% മുതല്‍ 22% വരെയായിരുന്നു. ക്രഡിറ്റ് സ്കോര്‍ മികച്ചതാണെങ്കില്‍ പലിശ നിരക്ക് കുറയും. സിബില്‍ സ്കോര്‍ 750നു മുകളില്‍ ആണെങ്കില്‍ പലിശ നിരക്ക് കുറവായിരിക്കും.
ലോണ്‍ കാലാവധി
12-60 മാസം വരെയാണ് സാധാരണ ലോണുകളുടെ കാലാവധി. ദീര്‍ഘകാല ലോണുകള്‍ക്ക് ചെറിയ കാലത്തേക്കുള്ള ലോണിനെ അപേക്ഷിച്ച് പലിശ നിരക്ക് കൂടും. ചെറിയ ഇഎംഐ തിരഞ്ഞെടുക്കാനുള്ള സൗകര്യവും ചിലപ്പോള്‍ ലഭിച്ചേക്കാം.
റീപേയ്മെന്റ്
മൊത്തം തുക തിരിച്ചടയ്ക്കാന്‍ കഴിയുമോ എന്ന് എപ്പോഴും ലോണെടുക്കും മുന്‍പ് ശ്രദ്ധിക്കണം. കാലാവധി തീരുംമുന്‍പ് ലോണ്‍ തിരിച്ചടയ്ക്കുന്നതിന് ചില ബാങ്കുകള്‍ ചാര്‍ജ് ഈടാക്കാറുണ്ട്.
ലോണ്‍ തുക
ആകെ വരുമാനത്തിനനുസരിച്ചായിരിക്കും നിങ്ങള്‍ക്ക് ലഭിക്കുന്ന ലോണ്‍ തുക. വരുമാനം കൂടുതലാണെങ്കില്‍ ലോണ്‍ തുകയും കൂടുതലായിരിക്കും.
ഫീസ്, ചാര്‍ജ്
പലിശ കൂടാതെ ഡോക്യുമെന്റേഷനും പ്രോസസിഗിനും ബാങ്കുകള്‍ ചാര്‍ജ് ഈടാക്കാറുണ്ട്. 2%-3% വരെയാണ് ഫീസുണ്ടാവുക. മുന്‍കൂട്ടി ലോണ്‍ അടച്ചുതീര്‍ക്കുന്നതിനും ചിലപ്പോള്‍ ഫീസ് ഈടാക്കും.
അപേക്ഷകള്‍ കുറയ്ക്കാം
പേഴ്സണല്‍ ലോണിനായി ധൃതി വെച്ച് ഒരുപാടിടത്ത് അപേക്ഷിക്കരുത്. അന്വേഷണങ്ങള്‍ കൂടുമ്പോള്‍ ക്രഡിറ്റ് സ്കോറും കുറയും എന്നോര്‍ക്കുക. ഇത് ലോണ്‍ ലഭിക്കുന്നതിന്റെ ചിലവ് കൂട്ടും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
