മുംബൈ: കയറ്റുമതി നഷ്ടം 70,000 പേരുടെ ജോലി കളഞ്ഞു.കഴിഞ്ഞ സാമ്പത്തിക വര്‍ഷം രണ്ടാംപാദം (ഏപ്രില്‍ - ജൂണ്‍, 2015) വരെയുള്ള കണക്കുകള്‍ പ്രകാരം ജോലി പോയവരുടെ എണ്ണമാണിത്. നടപ്പു വര്‍ഷത്തെ കയറ്റുമതി തകര്‍ച്ച കൂടി ഇതോടൊപ്പം ചേര്‍ക്കുമ്പോള്‍ ജോലി പോയവരുടെ എണ്ണം ഇനിയും കൂടും.
വസ്ത്ര നിര്‍മ്മാണത്തില്‍ നഷ്ടം കൂടുതല്‍
ഏഴ് പ്രധാനപ്പെട്ട കയറ്റുമതി മേഖലകളാണ് തൊഴില്‍ നഷ്ടം കുറിച്ചത്. വസ്ത്ര നിര്‍മ്മാണ മേഖലയാണ് ഇതില്‍ മുന്നിലുള്ളത്. കേന്ദ്ര സര്‍ക്കാരില്‍ നിന്ന് നികുതിയാനുകൂല്യങ്ങളും മറ്റ് ഓഫറുകളും ലഭ്യമായാല്‍ മാത്രമേ ഇനി നേട്ടമുണ്ടാക്കാന്‍ കയറ്റുമതിക്ക് കഴിയുകയുള്ളൂ. പെട്രോളിയം, വസ്ത്രം, ലെതര്‍, കെമിക്കല്‍ മേഖലകളാണ് ഏറ്റവുമധികം നഷ്ടം നേരിടുന്നത്.
ഇന്ത്യയില്‍ ഡിമാന്‍ഡ് കൂടുതല്‍
നിലവിലെ സാഹചര്യത്തില്‍ കയറ്റുമതി മികച്ച നേട്ടത്തിലേക്ക് തിരിച്ചു വരാനും വന്‍തോതില്‍ തൊഴിലവസരങ്ങള്‍ ഉയരാനും സാദ്ധ്യത കുറവാണ്.ആഭ്യന്തര തലത്തില്‍ ഇന്ത്യന്‍ ഉല്പന്നങ്ങള്ക്ക് ഇപ്പോഴും നല്ല വില്പനയുണ്ട്. ഇതില്‍ കൂടുതല്‍ ശ്രദ്ധിച്ചാല്‍ നഷ്ടപ്പെട്ട തൊഴിലവസരങ്ങള്‍ ഒരു പരിധിവരെ തിരിച്ചു പിടിക്കാനാകുമെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു.
നഷ്ടങ്ങള്‍ ഇങ്ങനെ
2014 ഡിസംബര്‍ മുതല്‍ 2016 മേയ് വരെ ഇന്ത്യന്‍ കയറ്റുമതി രംഗം തുടര്‍ച്ചയായി കനത്ത നഷ്ടത്തിലേക്ക് കൂപ്പുകുത്തി. ഈവര്‍ഷം ജൂണില്‍ 1.27 ശതമാനം നേട്ടം കൈവരിച്ചെങ്കിലും തുടര്‍ന്നുള്ള മാസങ്ങളില്‍ വീണ്ടും നഷ്ടം നേരിട്ടു. ജൂലായില്‍ 6.84 ശതമാനവും ആഗസ്റ്റില്‍ 0.3 ശതമാനവുമായിരുന്നു നഷ്ടം.
ഇടിവിന് കാരണം
രാജ്യാന്തര തലത്തില്‍ ക്രൂഡോയില്‍ വില വന്‍ തകര്‍ച്ച നേരിട്ടതാണ് ഇന്ത്യയുടെ കയറ്റുമതി മേഖലയ്ക്കും തിരിച്ചടിയായത്. ക്രൂഡോയില്‍ ഉല്പാദക രാജ്യങ്ങള്‍ സാമ്പത്തിക പ്രതിസന്ധിയിലായതോടെ അവിടങ്ങളില്‍ ഇന്ത്യന്‍ ഉല്പന്നങ്ങളുടെയും ഡിമാന്‍ഡ് കുറഞ്ഞു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications