2 കോടി കോളുകള്‍ തടസപ്പെടുന്നു,എയര്‍ടെലിനെതിരെ ജിയോ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബെംഗളൂരു: ദിവസേന 2 കോടി കോളുകള്‍ തടസപ്പെടുന്നുവെന്ന് പരാതിയുമായി റിലയന്‍സ് ജിയോ. നെറ്റ്വര്‍ക്കുകള്‍ പങ്കുവെക്കുന്നതിനായി എയര്‍ടെല്‍ ആവശ്യമായ ഇന്റര്‍കണക്ഷന്‍ പോയിന്റുകള്‍ ലഭ്യമാക്കാത്തതിനെ തുടര്‍ന്നാണ് പ്രതിദിനം 2 കോടി കോളുകള്‍ തടസ്സപ്പെടുന്നുവെന്ന് റിലയന്‍സ് ജിയോ പരാതിപ്പെട്ടത്.

 

കരാറില്‍ പരാമര്‍ശിച്ചിട്ടുള്ളതിനേക്കാള്‍ കൂടുതല്‍ ഇന്റര്‍കണക്ഷന്‍ പോയിന്റുകള്‍ ജിയോക്കായി ഉടന്‍ അനുവദിക്കുമെന്ന് എയര്‍ടെല്‍ വ്യക്തമാക്കിയതിന് പിന്നാലെയാണ് ജിയോയുടെ പ്രതികരണം.ഇന്റര്‍കണക്ഷന്‍ പോയിന്റുകള്‍ കൂടുതല്‍ അനുവദിക്കാനുള്ള എയര്‍ടെല്‍ തീരുമാനത്തെ ജിയോ സ്വാഗതം ചെയ്തിട്ടുമുണ്ട്. എന്നാല്‍ എയര്‍ടെല്‍ ഓഫര്‍ ചെയ്യുന്ന ഇന്റര്‍കണക്ഷന്‍ പോയിന്റുകളുടെ എണ്ണം രണ്ട് നെറ്റ്വര്‍ക്കുകള്‍ക്കിടയിലുമുള്ള സുതാര്യമായ പ്രവര്‍ത്തനത്തിന് തികയില്ല എന്നാണ് ജിയോയുടെ പക്ഷം.

2 കോടി കോളുകള്‍ തടസപ്പെടുന്നു,എയര്‍ടെലിനെതിരെ ജിയോ

ആകെ ആവശ്യത്തിന്റെ നാലില്‍ ഒരു ഭാഗം ഇന്റര്‍കണക്ഷന്‍ പോയിന്റുകളേ എയര്‍ടെല്‍ ഇപ്പോള്‍ അനുവദിച്ചിട്ടുള്ളൂ. ഉപഭോക്താക്കള്‍ക്ക് മികച്ച നെറ്റ്വര്‍ക്ക് സേവനം ലഭ്യമാക്കുന്നതിലാണ് തങ്ങള്‍ പ്രഥമ പരിഗണന നല്‍കുന്നതെന്നും ജിയോ പ്രസ്താവനയില്‍ പറഞ്ഞു.

രണ്ട് കമ്പനികളുടേയും ഉപഭോക്താക്കളുടേയും താല്‍പ്പര്യം കണക്കിലെടുത്ത് കമ്പനികള്‍ പെട്ടെന്ന് നടപടിയെടുക്കേണ്ടതുണ്ടെന്നും ജിയോ നിര്‍ദേശിച്ചു. ട്രായ് ഇടപ്പെട്ടപ്പോഴാണ് എയര്‍ടെല്‍ ഇന്റര്‍കണക്ഷന്‍ പോയിന്റുകള്‍ നല്‍കാന്‍ തയ്യാറായത്. അത് ദൗര്‍ഭാഗ്യകരമാണ്. ലൈസന്‍സ് നിബന്ധനകള്‍ പ്രകാരം എയര്‍ടെല്‍ ഇത് മുന്‍പേ അനുവദിക്കേണ്ടതാണെന്നും ജിയോ അറിയിക്കുന്നു.

ഞെട്ടിച്ച് ബിഎസ്എന്‍എല്‍ വീണ്ടും അടിപൊളി ഓഫറുകള്‍

English summary

Reliance Jio blames Airtel for two crore call failures a day

Terming as "substantially less" the offered points of interconnection by Bharti Airtel, Reliance Jio today said an "alarming" level of two crore calls are failing everyday between the two networks.
Story first published: Monday, September 19, 2016, 16:53 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X