ബെംഗളൂരു: ലോകത്തെ മുന്‍നിര സ്പോര്‍ട്സ് ബ്രാന്‍ഡുകളില്‍ ഒന്നായ നൈക്കി ഇന്ത്യയിലെ ബിസിനസ് കുറയ്ക്കുന്നു. നഷ്ടം നികത്തുകയെന്ന ലക്ഷ്യത്തോടെ രാജ്യത്തെ 35 ശതമാനം സ്റ്റോറുകള്‍ നൈക്കി അടച്ചുപൂട്ടി. ബാറ്റ് സ്പോണ്‍സറിങും നൈക്കി അവസാനിപ്പിക്കും.
2014-15 കാലയളവില്‍ നൈക്കി ഇന്ത്യയുടെ മൊത്തനഷ്ടം ഏതാണ്ട് 541 കോടി വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതേകാലയളവില്‍ ജര്‍മ്മന്‍ സ്പോര്‍ട്സ് ബ്രാന്‍ഡ് ആയ പ്യൂമ ലാഭമുണ്ടാക്കി. വിപണിയിലെ നൈക്കിയുടെ പ്രധാന എതിരാളികളായ അഡിഡാസിന്റെ മൊത്തനഷ്ടം 68 കോടിയും റീബോക്കിന്റേത് 2,198 കോടിയുമാണ്.

മുന്‍നിര ഇന്ത്യന്‍ ക്രിക്കറ്റര്‍മാര്‍ക്ക് ബാറ്റ് സ്പോണ്സര് ചെയ്യുന്നത് അവസാനിപ്പിക്കാനും നെക്കി തയ്യാറെടുക്കുന്നുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ കിറ്റിനായി പ്രതിവര്‍ഷം 60 കോടി രൂപയാണ് നൈക്കി ചെലവിടുന്നത്. ഒരു താരത്തിന്റെ ബാറ്റ് സ്പോണ്സര് ചെയ്യാന്‍ 25 ലക്ഷം മുതല്‍ എട്ട് കോടി രൂപ വരെയാണ് കമ്പനികള്‍ സാധാരണ ചെലവിടാറുള്ളത്.
അക്സര്‍ പട്ടേല്‍, അജിങ്ക്യ രഹാനെ, ആര് അശ്വിന്, രവീന്ദ്ര ജഡേജ, പാര്‍ത്ഥിപ് പട്ടേല്‍ തുടങ്ങിയ ഇന്ത്യന്‍ താരങ്ങള്‍ക്ക് ബാറ്റ് സ്പോണ്സര് ചെയ്യുന്നത് നൈക്കിയാണ്. നഷ്ടം നികത്താന്‍ ഇന്ത്യയിലെ പാര്‍ട്ട്ണര്‍മാരുടെ എണ്ണം കുറക്കാനും നൈക്കി ആലോചിക്കുന്നുണ്ട്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
