ന്യൂഡല്‍ഹി: രാജ്യത്ത് റിലയന്‍സ് ജിയോ തുടക്കമിട്ട താരിഫ് യുദ്ധത്തിന് അതേ നാണയത്തില്‍ മറുപടി പറഞ്ഞ് എയര്‍ടെല്‍ രംഗത്ത്. 90 ദിവസം അണ്‍ലിമിറ്റഡ് 4 ജി സേവനം നല്കുന്ന സെപ്ഷ്യല്‍ ഡേറ്റാ പാക്ക് എയര്‍ടെല്‍ അവതരിപ്പിച്ചു.
പ്രത്യേക പാക്കിന് 1,495 രൂപയാണ് എയര്‍ടെല്‍ 4 ജി ഉപഭോക്താക്കള്‍ നല്‍കേണ്ടി വരുക.
ആദ്യം ഡല്‍ഹിയില്‍
നിലവില്‍ ഡല്‍ഹിയില്‍ മാത്രമാണ് ഓഫര്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇതിനുശേഷം വളരെപ്പെട്ടന്നുതന്നെ രാജ്യത്തിന്റെ മറ്റുഭാഗങ്ങളിലേക്ക് ഈ സേവനം വ്യാപിപ്പിക്കും.
ബിഎസ്എന്‍എല്ലും മത്സരിക്കാന്‍
ബിഎസ്എന്‍എല്‍ ജനുവരി മുതല്‍ കോള്‍ താരിഫ് എടുത്തുകളയും എന്ന സൂചന നല്‍കിയതിന് പിന്നാലെയാണ് എയര്‍ടെല്‍ സ്പെഷ്യല്‍ ഓഫര്‍ അവതരിപ്പിച്ചിരിക്കുന്നത്.4ജി യൂസര്‍മാര്‍ക്ക് മാത്രമായുള്ള ജിയോയില്‍ നിന്നും വ്യത്യസ്തമായി 2 3ജി,2ജി ഉപയോക്താക്കള്‍ക്ക് ഫ്രീകോള്‍ വാഗ്ദാനമാണ് ബിഎസ്എന്‍എല്‍ മുന്നോട്ട് വയ്ക്കുന്നത്.
ബിഎസ്എന്‍എല്ലില്‍ ആകര്‍ഷക ഓഫറുകള്‍
ജിയോയുടെ 149 രൂപയുടെ ബേസ് പ്ലാനിലേക്കാള്‍ തുച്ഛവുമായിരിക്കും ബിഎസ്എന്‍എല്‍ താരിഫുകള്‍. പുതുവര്‍ഷത്തിലാണ് പുതിയ താരിഫുകള്‍ അവതരിപ്പിക്കുക. ജിയോ തരംഗത്തെ നേരിടാന്‍ നേരത്തെ 1,099 രൂപയ്ക്ക് അണ്‍ലിമിറ്റഡ് 3ജി ഡേറ്റാ പ്ലാന്‍ ബിഎസ്എന്‍എല്‍ പുറത്തിറക്കിയിരുന്നു.
റിലയന്‍സ് ജിയോ തരംഗം
മൂന്ന് മാസം അണ്‍ലിമിറ്റഡ് ഇന്റര്‍നെറ്റും വോയ്സ് കോളും നല്‍കിയാണ് ജിയോ ഇന്ത്യന്‍ ടെലികോം രംഗത്തെ ഞെട്ടിച്ചത്. പ്രതിദിനം 4ജിബി 4ജി ഡേറ്റാ ഫ്രീയായി ഉപയോഗിക്കാം. ഡിസംബര്‍ 31 വരെയാണ് സൗജന്യ ഓഫര്‍. അതുകഴിഞ്ഞാല്‍ ഡാറ്റാ പ്ലാനുകള്‍ തെരഞ്ഞെടുക്കണം.
മത്സരം കടുത്തു
ബിഎസ്എന്‍എല്ലിന് ശേഷം എയര്‍ടെലും താരിഫ് കുറയ്ക്കാന്‍ മുന്നിട്ടിറങ്ങിയതോടെ ഐഡിയ, വോഡഫോണ്‍ തുടങ്ങി മറ്റ് ടെലികോം കമ്പനികളെല്ലാം ഇനി പ്രതിസന്ധിയിലാവും. ജിയോ ഉയര്‍ത്തിവിട്ട മത്സരം നേരിടണമെങ്കില്‍ ഇനിയും കമ്പനികള്‍ ആനുകൂല്യങ്ങള്‍ നല്‍കേണ്ടി വരും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
