കൊച്ചി: എയര്‍ഇന്ത്യയില്‍ യാത്ര ചെയ്യുമ്പോള്‍ ബാഗിന് ഭാരം കൂടിയാലും ഇനി പ്രശ്നമില്ല. യാത്രക്കാര്‍ക്ക് അധിക ബാഗേജ് ആനുകൂല്യവുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്. മസ്കറ്റ്, സലാല നഗരങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്കാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് അധികബാഗേജ് സൌകര്യം നല്‍കുന്നത്.
ഇത് അനുസരിച്ച് 20 കിലോഗ്രാം വരെ ബാഗേജ് അധികമായി കൊണ്ടുപോകാന്‍ കഴിയും. അധികമായി വരുന്ന 20 കിലോഗ്രാമിന് പ്രത്യേകനിരക്ക് ബാധകമാണ്.
നവംബര്‍ 30 വരെ അധികഭാരം
ചെക്ക് ഇന്‍ ബാഗേജായ 30 കിലോയ്ക്കും ഹാന്‍ഡ് ബാഗേജായ ഏഴ് കിലോയ്ക്കും പുറമേയാണിത്.സെപ്തംബര്‍ 16ന് തുടങ്ങിയ ബാഗേജ് ആനുകൂല്യം നവംബര്‍ 30 വരെ തുടരും. ആകര്‍ഷകമായ നിരക്കുകളും ഇക്കാലയളവില്‍ ലഭ്യമാണെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു.
നിരക്ക് കുറയും
ആകര്‍ഷകമായ നിരക്കുകളും ഇക്കാലയളവില്‍ ലഭ്യമാണെന്ന് എയര്‍ഇന്ത്യ എക്സ്പ്രസ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. അഞ്ചു കിലോക്ക് അഞ്ചര റിയാലും പത്തു കിലോക്ക് 11 റിയാലും 20 കിലോഗ്രാമിന് 21 റിയാലുമാണ് നിരക്ക്.
എയര്‍ഇന്ത്യയില്‍ ടിക്കറ്റിളവ്
യാത്രക്കാരുടെ തിരക്ക് കുറഞ്ഞതോടെ എക്സ്പ്രസിന്റെ ടിക്കറ്റ് നിരക്കുകളും കുറഞ്ഞിട്ടുണ്ട്. ഒക്ടോബറില്‍ പോയി നവംബറില്‍ തിരിച്ചുവരുന്നവര്‍ക്ക് രണ്ടു വശത്തേക്കുമുള്ള ടിക്കറ്റിന് 90 റിയാലാണ് വ്യാഴാഴ്ച വൈകുന്നേരത്തെ നിരക്ക്. ഡിസംബര്‍ അഞ്ചുമുതല്‍ നിരക്കുകള്‍ വര്‍ധിക്കുന്നുണ്ട്. പത്തിന് കോഴിക്കോട്ടേക്ക് 100 റിയാലാണ് ടിക്കറ്റ് നിരക്ക്. ജനുവരിയിലാകട്ടെ കൊച്ചിയിലേക്കും തിരിച്ചുമുള്ള ടിക്കറ്റിന് 70 റിയാല്‍ മാത്രമാണ്.
ഗള്ഫ്യാത്രക്കാര്ക്ക് നേട്ടം
ടിക്കറ്റെടുക്കുമ്പോള്‍ തന്നെ തുക അടക്കണം. ആദ്യമത്തെുന്നവര്‍ക്ക് ആദ്യം എന്ന തോതിലാകും ആനുകൂല്യം ലഭിക്കുക. മറ്റു ഗള്‍ഫ് രാജ്യങ്ങളില്‍നിന്നുള്ള യാത്രക്കാര്‍ക്കും ഇളവ് ബാധകമാണ്. ടിക്കറ്റെടുക്കുമ്പോള്‍ അധിക ബാഗേജ് ആനുകൂല്യം ലഭിക്കാത്തവര്‍ നിലവിലുള്ള അധികനിരക്ക് നല്‍കേണ്ടിവരുമെന്നും എയര്‍ഇന്ത്യ അറിയിച്ചു.
എക്സ്പ്രസിന്റെ സര്‍വീസുകള്‍
മസ്കറ്റില്‍ നിന്നും കേരളത്തിലേക്കും മംഗലാപുരത്തേക്കുമായി 19 സര്‍വിസുകളാണ് എയര്‍ഇന്ത്യ എക്സ്പ്രസ് നടത്തുന്നത്. കോഴിക്കോട്ടേക്ക് എല്ലാ ദിവസവും കൊച്ചിക്ക് ആഴ്ചയില്‍ അഞ്ചും തിരുവനന്തപുരത്തേക്ക് ആഴ്ചയില്‍ നാലും സര്‍വിസുകളും മംഗലാപുരത്തേക്ക് ആഴ്ചയില്‍ മൂന്നും സര്‍വിസുകളാണുള്ളത്. സലാലയില്‍നിന്ന് കോഴിക്കോട്ടേക്ക് ശനിയാഴ്ചയും കൊച്ചി, തിരുവനന്തപുരം റൂട്ടില്‍ വെള്ളിയാഴ്ചയും ഓരോ സര്‍വിസ് വീതവുമാണ് എക്സ്പ്രസിനുള്ളത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
