മുംബൈ: സെക്യൂരിറ്റീസ് ആന്റ് എക്സേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി)ക്ക് പുതിയ ചെയര്‍മാനെ വേണം. യുപിഎ സര്‍ക്കാറിന്റെ കാലത്ത് നിയമിച്ച യു.കെ സിന്‍ഹയുടെ കാലാവധി അഞ്ച് മാസത്തിനുള്ളില്‍ അവസാനിക്കാനിരിക്കെ പുതിയ ചെയര്‍മാനെ നിയമിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം തുടങ്ങി.
അഞ്ച് വര്‍ഷത്തേക്കോ അല്ലെങ്കില്‍ 65 വയസ് പൂര്‍ത്തിയാകുന്നത് വരെയോ ആയിരിക്കും നിയമനം.
4.5 ലക്ഷം ശമ്പളം
സര്‍ക്കാര്‍ അംഗീകരിച്ച ഏഴാം ശമ്പള കമ്മീഷന് റിപ്പോര്‍ട്ട് പ്രകാരം 4.5 ലക്ഷം രൂപയാണ് ചെയര്‍മാന്റെ പ്രതിമാസ ശമ്പളം. സ്വകാര്യ സ്ഥാപനങ്ങളിലെ ഉദ്ദ്യോഗസ്ഥര്‍ക്കും സിവില്‍ സര്‍വ്വീസുകാര്‍ക്കും അപേക്ഷിക്കാമെന്ന് ധനകാര്യ മന്ത്രാലയം തിങ്കളാഴ്ച പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.
തിരഞ്ഞെടുക്കാന്‍ കമ്മിറ്റി
നിശ്ചിത യോഗ്യതയുള്ള ആര്‍ക്കും അപേക്ഷിക്കാമെങ്കിലും യോഗ്യരായ മറ്റ് വ്യക്തികളെ അപേക്ഷയില്ലാതെ തന്നെ തെരഞ്ഞെടുക്കാനും കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച സെര്‍ച്ച് ആന്റ് സെലക്ഷന് കമ്മിറ്റിക്ക് അധികാരമുണ്ടാകും.
യു കെ സിന്‍ഹ
ഐഎഎസ് ഉദ്ദ്യോഗസ്ഥനായ യു കെ സിന്‍ഹ 2011 ഫെബ്രുവരി 18നാണ് സെബി ചെയര്‍മാനായി നിയമിതനായത്. ആദ്യം മൂന്ന് വര്‍ഷത്തേക്ക് നിയമിച്ച അദ്ദേഹത്തിന് പിന്നീട് രണ്ട് വര്‍ഷത്തേക്കു കൂടി കാലാവധി നീട്ടി നല്കി. കഴിഞ്ഞ ഫെബ്രുവരിയില്‍ കാലാവധി അവസാനിച്ചെങ്കിലും ഒരു വര്‍ഷം കൂടി സര്‍ക്കാര്‍ പിന്നെയും നീട്ടി നല്‍കുകയായിരുന്നു.
പ്രമുഖരുടെ പട്ടിക
കഴിഞ്ഞ ജൂലൈയിലും പുതിയ ചെയര്‍മാനെ കണ്ടെത്താനുള്ള നീക്കം കേന്ദ്ര സര്‍ക്കാര്‍ നടത്തിയിരുന്നു. 50 അപേക്ഷകള്‍ ലഭിച്ചതില്‍ നിന്ന് ഏഴ് പേരെ ഉള്‍പ്പെടുത്തി ചുരുക്കപ്പട്ടിക തയ്യാറാക്കുകയും ചെയ്തു. എസ്ബിഐ ചെയര്മാന് അരുന്ധതി ഭട്ടാചാര്യ, രാഷ്ട്രപതിയുടെ അഡീഷണല്‍ സെക്രട്ടറി തോമസ് മാത്യു, എഫ്.എം.സി മുന്‍ചെയര്‍മാന്‍ രമേശ് അഭിഷേക്, സെബിയുടെ മുഴുവന്‍ സമയ അംഗമായിരുന്ന രാജീവ് കുമാര്‍ അഗര്‍വാള്‍, കോമ്പറ്റീഷന് കമ്മീഷന് അംഗം എം.എസ് സാഹു എന്നിവരാണ് അന്ന് ചുരുക്കപ്പട്ടികയില്‍ ഇടംപിടിച്ചത്. എന്നാല്‍ തല്കാലം ആരെയും നിയമിക്കേണ്ടെന്ന് തീരുമാനിച്ച കേന്ദ്രസര്‍ക്കാര്‍ നിലവിലുള്ള ചെയര്മാന് ഒരു വര്‍ഷം കൂടി കാലാവധി നീട്ടിനല്‍കുകയായിരുന്നു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
