മുംബൈ: ഇന്ത്യയിലെ ഇടത്തരം കുടുംബങ്ങള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട വാഹനമാണ് മാരുതി. രാജ്യത്തെ ഏറ്റവും വലിയ യാത്രാ വാഹന നിര്‍മ്മാതാക്കളായ മാരുതി വിദേശത്തും ഇപ്പോള്‍ താരം തന്നെ. മാരുതി സുസുക്കി വിദേശത്തേക്ക് കയറ്റുമതി ചെയ്യുന്ന കാറുകളുടെ എണ്ണം 15 ലക്ഷം കവിഞ്ഞു.
ഏഷ്യ കൂടാതെ യൂറോപ്പ്, ലാറ്റിന്‍ അമേരിക്ക, ആഫ്രിക്ക എന്നിവിടങ്ങളിലായി 100ഓളം രാജ്യങ്ങളിലേക്ക് കയറ്റുമതി നടത്തിയാണ് മാരുതി സുസുക്കി ഈ നാഴികക്കല്ല് പിന്നിട്ടത്.
ബലേനോ ജപ്പാനില്‍
മാരുതി പൂര്‍ണമായും ഇന്ത്യയില്‍ നിര്‍മ്മിച്ച പ്രീമിയം ഹാച്ച്ബാക്കായ ബലേനോ, ഈ വര്‍ഷമാദ്യം സുസുക്കിയുടെ മാതൃരാജ്യമായ ജപ്പാനിലേക്കും കയറ്റുമതി നടത്തി ശ്രദ്ധ നേടിയിരുന്നു. ഇന്ത്യയില്‍ നിര്‍മ്മിച്ച് ജപ്പാനില്‍ വില്പനയ്ക്കെത്തിയ ആദ്യ മോഡലാണ് ബലേനോ.
മാരുതിയുടെ പ്രധാന വിപണികള്‍
ശ്രീലങ്ക, ചിലി, ഫിലിപ്പീന്‍സ്, പെറു, ബൊളീവിയ എന്നീ രാജ്യങ്ങളാണ് മാരുതിയുടെ പ്രധാന വിപണികള്‍. ഈയടുത്ത് മാരുതി ഇന്ത്യയില്‍ കാറുകള്‍ക്ക് വില വര്‍ധിപ്പിച്ചിരുന്നു.
ചെറുകാറുകള്‍ ഏറെ പ്രിയം
ആള്‍ട്ടോ, സ്വിഫറ്റ്, സെലേരിയോ, ബലേനോ, സിയസ് മോഡലുകള്‍ക്കാണ് ഏറെ പ്രിയം. സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചേഴ്സ്(എംഎസ്ഐ) പുറത്തുവിട്ട കണക്കനുസരിച്ച് 15,750 ആള്‍ട്ടോ കാറുകളാണ് മാരുതി ജൂണില്‍ വിറ്റഴിച്ചത്.മാരുതിയുടെ ആള്‍ട്ടോ ആണ് ജൂണിലെ ബെസ്റ്റ് സെല്ലിംഗ് മോഡല്‍.മാരുതിയുടെത്തന്നെ ഡിസയറാണ് രണ്ടാമത്. സ്വിഫ്റ്റിനെ പിന്തള്ളി ഹ്യുണ്ടായി ഗ്രാന്‍ഡ് ഐ10 മൂന്നാം സ്ഥാനത്തേക്കെത്തി.
സൂപ്പറായി സൂപ്പര്‍ ക്യാരി
മാരുതിയുടെ ചെറു വാണിജ്യ വാഹനമായ സൂപ്പര്‍ ക്യാരി ഇപ്പോള്‍ സൗത്ത് ആഫ്രിക്കയിലേക്കും ടാന്‍സാനിയയിലേക്കും കയറ്റുമതി ചെയ്യുന്നുണ്ട്. വൈകാതെ സാര്‍ക്ക് രാജ്യങ്ങളിലേക്കും ഇതു കയറ്റിയയക്കും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
